വ്യായമം ചെയ്യുമ്പോള്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്ന് വ്യായാമം ചെയ്യുമ്പോൾ സ്പോർട്സ് ബ്രായാണ് എല്ലാവരും ധരിക്കുന്നത് എന്നാൽ സ്‌പോര്‍ട്‌സ് ബ്രാ ധരിച്ചാല്‍ വ്യായാമം ചെയ്യുമ്പോള്‍ സ്തനങ്ങള്‍ക്കുണ്ടാകുന്ന ചലനങ്ങള്‍ പലപ്പോഴും വേദനയിലേയ്ക്ക് വരെ നയിക്കാം. ഇങ്ങനെ വ്യായാമം ചെയ്യുമ്പോൾ വസ്ത്രം കൂടുതൽ ശ്രദ്ധയിൽ വേണം തിരഞ്ഞെടുക്കുവാനും ധരിക്കാനും.
പ്രത്യേകിച്ച് സ്ത്രീകള്‍ ബ്രാ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. ഓരോ വ്യായാമത്തിനും അതിനനുസരിച്ചുള്ള ബ്രാ തിരഞ്ഞെടുക്കണം. അത്തരത്തില്‍ ബ്രാ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യവും ഏതെല്ലാം ബ്രാ തിരഞ്ഞെടുക്കണം എന്നും നോക്കാം.ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോള്‍ മാറിടത്തില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ അവ തൂങ്ങി പോകുന്നതിലേയ്ക്കും അതുപോലെ തന്നെ മാറിടത്തിന്റേ ഷേയ്പ്പ് നഷ്ടപ്പെടുന്നതിലേയ്ക്കും നയിക്കാം. അതിനാല്‍, വ്യായാമം ചെയ്യുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്ന വ്യായാമത്തിനൊത്ത ബ്രാ ധരിക്കേണ്ടത് അനിവാര്യമാണ്.
പതിവായി സ്‌പോര്‍ട്‌സ് ബ്രാ ധരിക്കുന്നത് രക്തോട്ടം കുറയ്ക്കുന്നതിന് കാരണമായേക്കാം. അതുപോലെ തന്നെ, സ്‌പോര്‍ട്‌സ് ബ്രാ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ സാധാരണ വാങ്ങുന്ന സൈസിനേക്കാള്‍ ഒരു സൈസ് കുറവുള്ളതാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ മാത്രമാണ് നിങ്ങള്‍ക്ക് വ്യായാമം ചെയ്യുമ്പോള്‍ കൃത്യമായ ഗുണം ലഭിക്കുക. അതുപോലെ തന്നെ ബ്രാ വാങ്ങുമ്പോള്‍ അതിന്റെ മെറ്റീരിയല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കൂടാതെ, നിങ്ങളുടെ സ്തന വലിപ്പത്തിനൊത്ത കൃത്യമായ ബ്രാ തന്നെ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. എന്നാല്‍ മാത്രമാണ് ഗുണം ലഭിക്കുക. ലൂസ് ബ്രാ ഒരിക്കലും തിരഞ്ഞെടുക്കരുത്.
അതുപോലെ തന്നെ ഇത്തരത്തില്‍ ഇറുകി കിടക്കുന്ന ബ്രാ പതിവാക്കിയാല്‍, മാറിടത്തില്‍ നിറവ്യത്യാസം വരുന്നതിന് ഇത് കാരണാകുന്നുണ്ട്. അതുപോലെ തന്നെ, ചില പഠനങ്ങള്‍ പ്രകാരം ഇത്തരം ബ്രാ പതിവായി ദീര്‍ഘനേരം ഉപയോഗിക്കുന്നത് സ്തനാര്‍ബുദത്തിലേയ്ക്ക് വരെ നയിക്കുന്നതായി പറയപ്പെടുന്നു.