Oman

കനത്ത ചൂട് : ഉ​ച്ച​വി​ശ്ര​മ നി​യ​മം ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​ വ​രു​ത്താ​നാ​യി പ​രി​ശോ​ധ​ന​

ഉ​ച്ച​വി​ശ്ര​മ നി​യ​മം ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​ വ​രു​ത്താ​നാ​യി പ​രി​ശോ​ധ​ന​യു​മാ​യി തൊ​​ഴി​ൽ മ​ന്ത്രാ​ല​യം. നി​ർ​മാ​ണ, തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി നി​ർ​ത്തി​​വെ​ക്കേ​ണ്ട​തി​നെ കു​റി​ച്ച്​ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ സു​വൈ​ഖി​ലു​ള്ള ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ ആ​ണ്​ ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ത്തു​ന്ന ചൂ​ടി​ന്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സം ന​ൽ​കാ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം എ​ല്ലാ വ​ർ​ഷ​വും പ്ര​ഖ്യാ​പി​ക്കാ​റു​ള്ള ഉ​ച്ച വി​ശ്ര​മ​വേ​ള ജൂ​ൺ ഒ​ന്ന്​ മു​ത​ലാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ഒ​മാ​ൻ തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്​​ൾ 16 പ്ര​കാ​ര​മാ​ണ്​ ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റ് വ​​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പു​റ​ത്ത്​ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ളി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം ന​ൽ​കു​ന്ന​ത്.

ഇ​തു​പ്ര​കാ​രം പു​റ​ത്തു​ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ക്ക്​ 12.30മു​ൽ 3.30വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ശ്ര​മം ന​ൽ​കാ​ൻ ക​മ്പ​നി​യും തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളും ബാ​ധ്യ​സ്ഥ​രാ​ണ്. തൊ​ഴി​​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ-​തൊ​ഴി​ൽ സു​ര​ക്ഷ​യും ​മ​റ്റും പ​രി​ഗ​ണി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ മ​ധ്യാ​ഹ്ന അ​വ​ധി ന​ൽ​കു​ന്ന​ത്. ഉ​ച്ച​വി​ശ്ര​മം ന​ട​പ്പാ​ക്കാ​ൻ തൊ​​ഴി​ൽ സ്​​ഥാ​പ​ന​ങ്ങ​ളു​​ടെ​യും ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണം ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ത്​ ല​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.