കർക്കിടകമാണ് വരാൻ പോകുന്നത് കണ്ണിൽ കണ്ടതെല്ലാം കഴിക്കുകയാണെങ്കിൽ പണി പിന്നാലെ വരും. ഭക്ഷണത്തിന് ശാമം വരുന്ന കാലമാണ് കർക്കിടകം. കോരി ചൊരിയുന്ന മഴയുടെയും പട്ടിണിയുടെയും കാലമാണ്.എന്നാൽ ഈ സമയത്ത് കണ്ണിൽ കണ്ടതെല്ലാം വാരി കഴിച്ചാൽ അസുഖങ്ങൾ ഓട്ടോ പിടിച്ചവരും.
മഴക്കാലത്ത് കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങളെക്കുറിച്ച് പറയാം.
ഒന്നാമതായി ഇലക്കറികളാണ് ചേമ്പില മുരിങ്ങയില ചീര ക്യാബേജ്. എന്നിവ പൂർണമായും മഴക്കാലത്ത് ഒഴിവാക്കണം. മഴക്കാലത്ത് ഇവയിലേക്ക് ബാക്ടീരിയകളും പുഴുക്കളും വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇവയിൽ വിഷാംശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.പിന്നീട് തെരുവോര ഭക്ഷണം, മഴ തിമിർത്തു പെയ്യുന്നതിനനുസരിച്ച് റോഡിലുള്ള മാലിന്യങ്ങളുടെ അളവ് കൂടും, റോഡരികിൽ ഭാഗം ചെയ്യുന്നതും റോഡരികിൽ വച്ച് വിൽക്കുന്നതുമായ ആഹാരങ്ങളിലേക്ക് ഈ മാലിന്യങ്ങളുടെ അംശം പടരാൻ സാധ്യത കൂടുതലാണ്, ചില്ല് ക്ലാസിൽ കവർ ചെയ്തു ആണെങ്കിലും ഇവയിലേക്ക് അഴുക്ക് വന്ന് ചേരാം. സമുദ്ര വിഭവങ്ങൾ എന്തുകൊണ്ടാണ് സമുദ്ര വിഭവങ്ങൾ മഴക്കാലത്ത് കഴിക്കരുതെന്ന് ആശ്ചര്യപ്പെടാം. എന്നാൽ മഴക്കാലത്ത് കടലിൽ പോയി മത്സ്യബന്ധനം നടത്താൻ സാധിക്കില്ല അപ്പോൾ എത്രയോ നാളുകളായി ഫ്രിഡ്ജില് മറ്റും സൂക്ഷിച്ചു വയ്ക്കുന്ന മത്സ്യങ്ങൾ ആയിരിക്കും വിൽക്കാൻ വേണ്ടി പുറത്ത് കൊണ്ടുവരുന്നത്, അഴുകിയിരിക്കുന്നതിനാൽ പാകം ചെയ്ത് കഴിക്കുമ്പോൾ ആരോഗ്യത്തിന് കേടു വരാൻ സാധ്യതയുണ്ട്, മുറിച്ച് വെച്ച പഴങ്ങൾ വിൽപ്പനയിടങ്ങളിലും മുറിച്ച് വെച്ച പഴങ്ങൾ വാങ്ങാതിരിക്കുന്നതാണ് ഉചിതം കാരണം മഴക്കാലത്ത് അതിലേക്ക് ബാക്ടീരിയകൾ പടരുന്നതിനോടൊപ്പം തന്നെ ഈച്ച എന്നിവ വരാനുള്ള സാധ്യതയുണ്ട്, പാലുൽപന്നങ്ങളും കഴിക്കുമ്പോൾ ഈർപ്പം കൂടുതൽ ആയതിനാൽ ഇവ പെട്ടെന്ന് കേടാക്കും അതിനാൽ വിശ്വാസം ഉള്ളത് എന്ന് മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.