Travel

വർഷത്തിൽ പകുതിയും വെള്ളത്തിൽ മുങ്ങിക്കിടക്കും; ഇന്ത്യയിലെ അപൂർവ്വ ക്ഷേത്രം! | A rare temple in India!

ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളാല്‍ സമ്പന്നമാണ് നമ്മു‌ടെ രാജ്യം. അതില്‍ തന്നെ വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും അത്ഭുതങ്ങളും അതിശയങ്ങളും പകരുന്ന നിരവധി ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. എണ്ണിയാല്‍ തീരാത്തത്രയും അതിശയങ്ങളാണ് ഭാരതീയ ക്ഷേത്രങ്ങളുടെ പ്രത്യേകത . അത്തരത്തിലൊന്നാണ് ഹിമാചല്‍ പ്രദേശിലെ കാംഗ്രാ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാത്തു കി ലഡി ക്ഷേത്രം. മിക്കവര്‍ക്കും അത്ര പരിചയമൊന്നുമില്ലാത്ത ബാത്തു കി ലഡി ക്ഷേത്രം ഒട്ടേറെ പ്രത്യേകതകളാല്‍ സമ്പന്നമാണ്. വർഷത്തിൽ എട്ട് മാസവും ഈ ക്ഷേത്രം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ബാത്തു കി ലഡി ക്ഷേത്രം മഹാഭാരതമായി പല തരത്തിലും ബന്ധപ്പെട്ടു കിടക്കുന്ന ബാത്തു കി ലഡി ക്ഷേത്രം യഥാര്‍ഥത്തില്‍ ആറു ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. തീര്‍ത്തും അ‍ജ്ഞാതമായി കിടക്കുന്ന ഈ ക്ഷേത്രം ഇന്നും ഹിമാചലിനു പുറത്ത അത്രയൊന്നും അറിയപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കാൻഗ്രയിലെ ഒരു ചെറിയ പട്ടണമായ ധമേതയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ പോംഗ് ഡാമിന് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.

ജൂലൈ മുതൽ ഫെബ്രുവരി വരെ വെള്ളത്തിനടിയിലാണ് ഈ ക്ഷേത്രം, മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ മാത്രമേ ക്ഷേത്രം കാണാനും സന്ദർശിക്കാനും കഴിയൂ. പോങ് ഡാം തടാകത്തിന്റെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ക്ഷേത്രം വെള്ളത്തിനടിയിലേക്ക് മാറുന്നു. ഇത്രയും നേരം വെള്ളത്തിൽ മുങ്ങിക്കിടന്നിട്ടും, ക്ഷേത്രത്തിന്റെ ഘടനയിൽ കാര്യമായ കേടുപാടുകൾ നിങ്ങൾ ശ്രദ്ധിക്കില്ല. കാരണം, ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് ‘ബത്തു’ എന്ന ശക്തമായ കല്ല് കൊണ്ടാണ്. കട്ടിയുള്ളതും അത്രത്തോളം തന്നെ മിനുസമുള്ളതുമാണ് ഈ കല്ല്. ഏറെക്കുറെ വെള്ളത്താൽ പൊതിഞ്ഞിരിക്കുന്ന ക്ഷേത്രത്തിലേക്ക് നോക്കുമ്പോൾ ഇത് ഏറെ മോഹിപ്പിക്കുന്ന കാഴ്ചയായി മാറും. ബാത്തു കി ലഡി എന്നാല്‍ ബാത്തു എന്നാല്‍ ഈ പ്രദേശത്ത് മാത്രം കാണപ്പെടുന്ന പ്രത്യേക തരത്തിലുള്ളഒരു കല്ലാണ് ഇതുപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാഡി എന്ന വാക്കിനര്‍ഥം ക്ഷേത്രങ്ങളുടെ കൂട്ടം എന്നാണ്. ഒരുമിച്ച് വായിച്ചാല്‍ ബാത്തു കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളുടെ കൂട്ടം എന്നയര്‍ഥം ലഭിക്കും.

വെള്ളത്തിലെ ക്ഷേത്രം സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും ബാത്തു കി ലഡി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ കഥകളും മിത്തുകളും മാത്രമല്ല, ആറില്‍ അഞ്ചും ഇവിടെയുള്ള ആറു ക്ഷേത്രങ്ങളില്‍ അഞ്ച് എണ്ണവും വിഷ്ണുവിനാണ് സമര്‍പ്പിച്ചിരിക്കുന്നതില്‍ അവസാന ക്ഷേത്രം ശിവ ക്ഷേത്രമാണ്. ഇവിടുത്തെ പ്രധാന ക്ഷേത്രവും ഇത് തന്നെയാണ്. കല്ലുകളിൽ കൊത്തിയിരിക്കുന്ന കാളിയുടെയും ഗണപതിയുടെയും രൂപങ്ങൾ ഇവിടെ കാണാം. ക്ഷേത്രത്തിനുള്ളിൽ അനന്തശയനത്തിൽ കിടക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹമാണുള്ളത് .വിശ്വാസങ്ങളിങ്ങനെ ക്ഷേത്രത്തിന്‍റ ഉത്ഭവത്തെ സംബന്ധിച്ച് നിരവധി നാടോടി കഥകള്‍ ഇവി‌ടെ പ്രചാരത്തിലുണ്ട്. ചിലര്‍ പറയുന്നത് ഇവിടുത്തെ ഒരു രാജാവ് നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് മറ്റു ചിലര്‍ പറയുന്നത് മഹാഭാരത കാലത്ത് ഇവിടെയെത്തിയ പാണ്ഡവരാണ് ഈ ക്ഷേത്രനിര്‍മ്മാണത്തിനു പിന്നില്‍ എന്നാണ്. ബോട്ട് വഴി മാത്രം വെള്ളത്തിനടിയിലെ ക്ഷേത്രത്തിലേക്ക് ബോട്ട് വഴി മാത്രമേ എത്തിപ്പെടുവാന്‍ സാധിക്കുകയുള്ളൂ. ക്ഷേത്രത്തിനോട് ചേര്‍ന്ന് മനോഹരമായ ഒരു ചെറിയ ദ്വീപും സ്ഥിതി ചെയ്യുന്നുണ്ട്. റെന്‍സാര്‍ എന്നാണ് ഈ ദ്വീപിന്‍റെ പേര്. വളരം ശാന്തമായി കിടക്കുന്ന ഇവിടെ ദേശാടന പക്ഷികളും എത്തിച്ചേരാറുണ്ട്.