World

ഫലസ്തീനികള്‍ക്കെതിരായ ആക്രമണം; ഇസ്രായേല്‍ നേതാക്കള്‍ക്കും സംഘടനകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി കാനഡ

ഒട്ടാവ: വെസ്റ്റ് ബാങ്കിലെ അനധികൃത കൈയേറ്റത്തിലും ഫലസ്തീനികള്‍ക്കെതിരായ അതിക്രമത്തിലും ഇസ്രായേല്‍ നേതാക്കള്‍ക്കെതിരെ നടപടിയുമായി കാനഡ. ഏഴ് ഇസ്രായേല്‍ നേതാക്കള്‍ക്കും അഞ്ച് സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇസ്രായേലിനെതിരായ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വെസ്റ്റ് ബാങ്കിലെ പ്രധാന കുടിയേറ്റ കൂട്ടായ്മയായ അമാന മൂവ്‌മെന്റ്, കുടിയേറ്റ നേതാവ് ഡാനിയേല വീസ് എന്നിവര്‍ക്കെതിരെയെല്ലാം നടപടിയുണ്ടെന്ന് ഇസ്രായേല്‍ മാധ്യമമായ ‘ഹാരെറ്റ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു. കാനഡയിലെ പ്രത്യേക സാമ്പത്തിക നടപടികള്‍(തീവ്രവാദ കുടിയേറ്റ അതിക്രമം) നിയമപ്രകാരമാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് സാമ്പത്തികമായും കായികമായും കൂട്ടുനില്‍ക്കുകയും സഹായമൊരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഉപരോധത്തിനു കാരണമായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

അതേസമയം., ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി​യും തീ​വ്ര ദേ​ശീ​യ പാ​ർ​ട്ടി​യാ​യ ‘ഇ​സ്രാ​യേ​ൽ ബ​യ്തി​നു’ നേ​താ​വു​മാ​യ അ​വി​ഗ്‌​ഡോ​ർ ലി​ബ​ർ​മാ​ൻ. വ​ട​ക്ക​ൻ ഗ​സ്സ​യി​ലും തെ​ക്ക​ൻ ഗ​സ്സ​യി​ലും വി​ജ​യി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നാ​വു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നെ പോ​ലെ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്റി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും ലി​ബ​ർ​മാ​ൻ പ​റ​ഞ്ഞു. യെ​ദി​യോ​ത്ത് അ​ഹ്‌​റോ​നോ​ത്ത് ദി​ന​പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റ​ഫ​യി​ലെ ന​മ്മു​ടെ സൈ​നി​ക​ർ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ്. എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് അ​വ​ർ​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല. തോ​ക്കി​ൻ മു​ന​യി​ൽ അ​ല​യു​ന്ന താ​റാ​വു​ക​ളെ​പോ​ലെ​യാ​ണ് അ​വ​ർ​ക്ക് തോ​ന്നു​ന്ന​ത്. ന​മ്മ​ൾ തോ​റ്റു. ഇ​സ്രാ​യേ​ലി പ്ര​തി​രോ​ധം വ​ട്ട​പ്പൂ​ജ്യ​മാ​ണ് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.