UAE

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ യുഎഇയില്‍ നിന്നും നാടുകടത്തപ്പെടും- Violation of the rules will result in deportation from the UAE

പ്രവാസികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഉത്തരവനുസരിച്ചുള്ള നാല് കേസുകളും രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് നാടുകടത്തല്‍ കേസുകളുമാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസികള്‍ ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ റസിഡന്‍സ് പെര്‍മിറ്റ് ഉണ്ടെങ്കിലും നാടുകടത്തപ്പെടും.

വിദേശത്ത് നിന്ന് എത്തുന്നവര്‍ കുറ്റകൃത്യം നടത്തിയാല്‍ അവരെ രാജ്യത്ത് നിന്ന് നാടുകടത്തണമെന്ന് പുതിയ വ്യവസ്ഥയില്‍ പറയുന്നു. എന്‍ട്രി വീസയോ റസിഡന്‍സ് പെര്‍മിറ്റോ ഇല്ലെങ്കിലോ അവ കാലഹരണപ്പെട്ടിട്ടുണ്ടെങ്കിലോ, നിശ്ചിത കാലയളവിനുള്ളില്‍ അത് പുതുക്കിയില്ലെങ്കിലോ പ്രവാസികളെ നാടുകടത്തും. കൂടാതെ കടല്‍ മാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിക്കപ്പെടുന്ന എല്ലാ വിദേശികളെയും നാടുകടത്താനും പുതിയ നിയമത്തില്‍ പറയുന്നു. ഇതിന് പുറമെ വിസയോ റസിഡന്‍സ് പെര്‍മിറ്റോ റദ്ദാക്കിയശേഷം നിശ്ചിത കാലയളവിനുള്ളില്‍ യുഎഇ വിട്ടില്ലെങ്കിലും പ്രവാസികള്‍ നാടുകടത്തപ്പെടാം.

പുതിയ നിയമം അനുസരിച്ച് നിയമം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങളെ നാടുകടത്താനും അധികൃതര്‍ക്ക് കഴിയും. പ്രവാസിയെ നാടുകടത്തുന്നതിനുള്ള ചെലവുകള്‍ തൊഴിലുടമ വഹിക്കണം. ആഭ്യന്തരമന്ത്രാലയവും പൊലീസുമായി സഹകരിച്ചാണ് ഐസിപിയുടെ നടപടികള്‍.