അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. താപനില 50 ഡിഗ്രിയും കടന്നിരിക്കുകയാണ്. അല്‍ ഐനിലെ ഉമ്മുഅസിമുല്‍ എന്ന സ്ഥലത്താണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് താപനില 50.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഈ മാസം 21ന് അല്‍ദഫ്ര മേഖലയിലെ മെസൈറയില്‍ 49.9 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 16നാണ് യുഎഇയില്‍ ചൂട് 50 ഡിഗ്രി എന്ന പരിധിയിലെത്തിയത്. എന്നാല്‍ ഇത്തവണ ജൂലൈയ്ക്ക് മുമ്പ് തന്നെ ചൂട് ഉയര്‍ന്നിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ച 12.30 മുതല്‍ 3.00 വരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴില്‍ നിന്ന് ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 11നും വൈകിട്ട് 4നും ഇടയ്ക്ക് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന രീതിയില്‍ പുറത്തിറങ്ങുന്നത് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങി ആരോഗ്യപ്രശ്‌നനങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഈ ആഴ്ചയില്‍ തന്നെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അല്‍ഐനിലും ശനി, ഞായര്‍ ദിവസങ്ങളില്‍ ഫുജൈറയിലും മഴയ്ക്ക് സാധ്യതയുണ്ട്. അബുദാബിയുടെ ഉള്‍പ്രദേശങ്ങ ളായ റസീന്‍, അല്‍ ക്വാഅ എന്നിവിടങ്ങളിലും ഇടിയോടുകൂടിയ മഴയുണ്ടാകും.