ചിക്കൻ കിട്ടിയാൽ ഒട്ടുമിക്ക ആളുകളും തയ്യാറാക്കുന്ന ഒരു വിഭവമാണ് തന്തൂരി ചിക്കൻ. പലരും ഇത് വീട്ടിൽ തയ്യാറാക്കാറില്ല, പലർക്കും ഇതിന്റെ റെസിപ്പി അറിയില്ല എന്നതാണ് സത്യം. ഇതിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. കോഴിയിറച്ചി (1 കോഴിയെ എട്ടു കഷണങ്ങളാക്കിയത്)- 1 കിലോ
- 2. വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്- 50 ഗ്രാം
- 3. മല്ലിപ്പൊടി – 1 ടീസ്‌പൂൺ 1/2
- 4. മുളകുപൊടി -1 ടീസ്‌പൂൺ
- 5. മസാലപ്പൊടി 1 ടേബിൾസ്‌പൂൺ
- 6. ചെറുനാരങ്ങാ നീര് – 1 ടേബിൾസ്‌പൂൺ
- 7. എണ്ണ – 2 ടേബിൾസ്‌പൂൺ
- 8. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കോഴിക്കഷണങ്ങളിൽ എല്ലാ ചേരുവകകളും നന്നായി പുരട്ടിവെയ്ക്കണം. തുടർന്ന് ആ കഷണങ്ങളിൽ എണ്ണ ഒഴിക്കണം. ഒരു പാത്രത്തിൽ എണ്ണ പുരട്ടി കഷണങ്ങൾ അതിൽ നിരത്തി പാകം ചെയ്യുക. ഇരുവശവും തവിട്ടുനിറം ആകു ന്നതുവരെ വറക്കുക. വട്ടത്തിൽ മുറിച്ച സവാളയും ചെറുനാരങ്ങയും പച്ചമുളക് അറ്റം പിളർന്നതും വെച്ച് അലങ്കരിക്കാം.