ചിക്കൻ കൊണ്ട് കിടിലൻ ബോൺലെസ്സ് ചിക്കൻ റെസിപ്പി തയ്യാറാക്കിയാലോ? കിടിലൻ ടേസ്റ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 1. കോഴിക്കഷണങ്ങൾ എല്ലു നീക്കംചെയ്തത് – 250 ഗ്രാം
- 2. മുട്ടയുടെ വെള്ള – 1 മുട്ടയുടെ
- 3. കോൺഫ്ളവർ – 10 മില്ലി
- 4. ചില്ലി ഓയിൽ – 20 മില്ലി
- 5. സോയാസോസ് – 2 മില്ലി
- 6. കുരുമുളക് – 5 എണ്ണം
- 7. കാപ്സിക്കം – 1 എണ്ണം
- 8. വറ്റൽ മുളക് 1 ഗ്രാം
- 9. ഇഞ്ചി, വെളുത്തുള്ളി, സ്പ്രിങ് ഒനിയൻ എന്നിവ പൊടിയായി അരിഞ്ഞത് – 5 ഗ്രാം വീതം
- 10. കടലെണ്ണ -20 മില്ലി
- 11. പഞ്ചസാര, ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കോഴി ഒരിഞ്ചു വലിപ്പമുള്ള കഷണങ്ങളാക്കുക. ഇതിൽ മുട്ടയുടെ വെള്ള, കോൺഫ്ളവർ, സോയാസോസ്, ചില്ലി ഓയിൽ, ഉപ്പ് എന്നിവ ചേർത്തുവെയ്ക്കു ക. കാപ്സിക്കം ഒരിഞ്ചു നീളമുള്ള കഷണങ്ങളാക്കണം. ഇളംതീയിൽ കോഴി ക്കഷണങ്ങൾ വറുത്തുകോരുക. പിന്നീട് ഒരു ചീനച്ചട്ടിയിൽ അല്‌പം എണ്ണ ചൂടാക്കി കുരുമുളക്, വറ്റൽമുളക്, എന്നിവ ചേർത്ത് ഇളക്കണം. മിച്ചംവരുന്ന എണ്ണ മാറ്റിവെയ്ക്കണം. അടുത്തതായി പാത്രത്തിൽ ഇഞ്ചി, വെളുത്തുള്ളി, സോയാസോസ് എന്നിവയിട്ട് തുടർച്ചയായി ഇളക്കണം. പിന്നീട് കോഴി വെന്ത വെള്ളം, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കണം. എന്നിട്ട് കോൺഫ്ളവർ ചേർത്ത് കുറുക്കണം. അവസാനമായി കോഴിക്കഷണങ്ങൾ ഈ സോസിൽ മുക്കുകയും ചില്ലി ഓയിലിൽ ഇട്ടിളക്കുകയും വേണം.