Alappuzha

5000 രൂപ തന്നാൽ രോഗിയെ നോക്കാമെന്ന് സൂപ്രണ്ട്, സർക്കാർ ആശുപത്രിയിലെ ദുരനുഭവം വെളിപ്പെടുത്തി വീട്ടമ്മ

വീട്ടിൽ ചെന്ന് സൂപ്രണ്ടിന് 5000 രൂപ നൽകാത്തതിനാൽ രോഗിയെ നോക്കുന്നില്ല, കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞു, അടിക്കാനും ശ്രമം, കണ്ണീരോടെ ആശുപത്രിക്ക് മുന്നിൽ വീട്ടമ്മ

ഹരിപ്പാട് : ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ രോഗിയെ ഡോക്ടർ നോക്കുന്നില്ലെന്ന് പരാതി. ഭർത്താവിന്റെ കാലിന് ചികിത്സയ്ക്കായാണ് വീട്ടമ്മ ആശുപത്രിയിൽ എത്തിയത്. കാല് പഴുത്തതിന് ചികിത്സയ്ക്കായാണ് എത്തിയത്. ഡോക്ടർ അത് കീറുകയും വലിയ കുഴി പോലെ ആകുകയും ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞ് ഒപ്പറേഷൻ ചെയ്യാമെന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല.

സൂപ്രണ്ടായ സുനിൽ എന്ന ഡോക്ടർക്കെതിരെയാണ് വീട്ടമ്മയുടെ ആരോപണം. വീട്ടിൽ ചെന്ന് സൂപ്രണ്ടിന് 5000 രൂപ നൽകാത്തതിനാൽ രോഗിയെ നോക്കുന്നില്ല എന്നാണ് വീട്ടമ്മ ഉന്നയിക്കുന്ന ആരോപണം. ഡോക്ടറോട് ഭർത്താവിനെ നോക്കാൻ ആവശ്യപ്പെട്ടപ്പോൾ തനിക്ക് സൗകര്യം ഇല്ലെന്ന് ഡോക്ടർ പറഞ്ഞതായും വീട്ടമ്മ പറയുന്നു.

ശേഷം സെക്കൂരിറ്റിറ്റി ജീവനക്കാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും വീട്ടമ്മ പറയുന്നു. പാർട്ടി നേതാക്കളും നാട്ടുകാരും രോഗികളും നോക്കി നിൽക്കെയാണ് ഇതെല്ലാം നടന്നതെന്നും യുവതി വീഡിയോയിൽ പറയുന്നു.