ബീഫ് ഇഷ്ട്ടപെടുന്നവരാണ് ഒട്ടുമിക്ക ആളുകളും, സാധാരണ തയ്യാറാക്കുന്ന രീതിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു റെസിപ്പി പരീക്ഷിക്കാം. ബീഫ് ചോപ്സ് ആണ് താരം.
ആവശ്യമായ ചേരുവകൾ
- 1. ഇളയ മൂരിയിറച്ചി – 1/2 കിലോ
- 2. ചുവന്ന മുളക് – 4 എണ്ണം
- 3. കുരുമുളക് 1/2 ടീസ്പൂൺ
- 4. ജീരകം -1/2 ടിസ്‌പൂൺ
- 5. പെരുംജീരകം – 1/2 ടീസ്‌പൂൺ
- 6. മഞ്ഞൾ – 1/2 ടീസ്‌പൂൺ
- 7. ഗ്രാമ്പൂ – 5 എണ്ണം
- 8. പട്ട – 4 ഇഞ്ച് കഷണം
- 9. ഇഞ്ചി, അരച്ചത് – 1 ടീസ്‌പൂൺ
- 10. വെളുത്തുള്ളി അരച്ചത് – 1 ടീസ്‌പൂൺ
- 11. റിഫൈൻഡ് ഓയിൽ – 125 മില്ലി
- 12. ചെറുനാരങ്ങാ നീര് – 2 ടീസ്‌പൂൺ
- 13. സവാള അരച്ചത് – 2 എണ്ണം
- 14. സവാള കഷണങ്ങളായി മുറിച്ചത് – 2 എണ്ണം
- 15. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഇറച്ചി കൊഴുപ്പും പാടയും കളഞ്ഞ് 3 ഇഞ്ച് വലിപ്പത്തിൽ ചതുരക്ക ഷണങ്ങളാക്കി മുറിക്കണം. എന്നിട്ട് ഇറച്ചിക്കഷണങ്ങൾ കത്തിയുടെ പിടികൊണ്ട് അടിച്ച് അല്പം പരത്തിവെയ്ക്കണം. പിന്നീട് 2 മുതൽ 8 ഉൾപ്പെടെയുള്ള ചേരു വകൾ ഒരുമിച്ച് വറുത്തു പൊടിക്കണം. പൊടിച്ച ചേരുവകളും അരച്ച സവാള, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവയും കൂട്ടിയോജിപ്പിച്ച് ഇറ ച്ചിക്കഷണങ്ങൾ അതിലിട്ട് നാലോ അഞ്ചോ മണിക്കൂർ വെയ്ക്കണം. പകുതി എണ്ണ ഒരു പാത്രത്തിലൊഴിച്ച് ചൂടാകുമ്പോൾ മുറിച്ച ഉള്ളിയിട്ട് ഇളം തവിട്ടുനിറ മാകുന്നതുവരെ പൊരിച്ച് കോരിയെടുക്കണം. ശേഷിച്ച എണ്ണ ഇതിലൊഴിച്ച് ഇറച്ചിക്കഷണങ്ങൾ കുറേശ്ശെയായി ഇടണം. ഇടയ്ക്ക് തിരിച്ചുമറിച്ചും ഇട്ടില്ലെ ങ്കിൽ കരിഞ്ഞുപോകും. നല്ല തവിട്ടുനിറത്തിൽ പൊരിച്ച് കോരിയെടുക്കണം. ഇറച്ചിയിൽ ബാക്കിയുള്ള മസാല ഇതിലിട്ട് കുറച്ചുനേരം ഇളക്കണം. ഒന്ന ക്കപ്പ് വെള്ളം, പൊരിച്ച ഇറച്ചി, പൊരിച്ച ഉള്ളി എന്നിവ ചേർത്ത് പ്രഷർകുക്ക റിൽ 25-30 മിനിറ്റ് ഇളം തീയിൽ വേവിക്കണം. വെന്തശേഷം ഇറച്ചിക്കഷണങ്ങൾ മസാലയിൽ പൊതിഞ്ഞിരിക്കണം. ചെറുനാരങ്ങാ കഷണങ്ങളും മല്ലിയില മുറിച്ചതും ഇട്ട് അലങ്കരിക്കാം.