ഞണ്ടുകറി എന്ന് കേൾക്കുമ്പോൾ വായിൽ വെള്ളം വരുന്നുണ്ടോ? ആഹാ! അതിന്റെ സ്വാദ്, പറഞ്ഞറിയിക്കാൻ പറ്റില്ല, അത്രയ്ക്ക് സ്വാദാണ്. ഇന്നൊരു കിടിലൻ ഞണ്ടുകറിയുടെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. ഞണ്ടിറച്ചി – 1/4 കിലോ
- 2. സവാള – 150 ഗ്രാം
- 3. എണ്ണ – 50 ഗ്രാം
- 4. തേങ്ങ – 1 എണ്ണം
- 5. പരിപ്പ് – 2 ടേബിൾ സ്‌പൂൺ
- 6. വെളുത്തുള്ളി – 2 അല്ലി
- 7. കറിവേപ്പില -1 തണ്ട്
- 8. മല്ലിയില – കുറച്ച്
- 9. കടുക് – 1/2 ടീ സ്പൂൺ1 തണ്ട്
- 10. തൈര് – 3 ടേബിൾ സ്‌പൂൺ
- 11. ഗ്രാമ്പു – 2 എണ്ണം
- 12. മഞ്ഞൾപൊടി – 1/2 ടീ സ്‌പൂൺ
- 13. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി തേങ്ങ ചിരകി പിഴിഞ്ഞ് പാലെടുക്കണം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. സവാള അരിഞ്ഞതും വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ ചതച്ചതും അതിൽ ചേർത്തു വഴറ്റുക. അതിനുശേഷം തൈരും മഞ്ഞൾപൊടിയും ചേർത്ത് ചൂടാക്കണം. എന്നിട്ട് തേങ്ങാപ്പാൽ ചേർത്ത് ഇളക്കണം. തുടർന്ന് ഞണ്ടിറച്ചിയും പഠിപ്പും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കണം. ഇറച്ചി വെന്തുകഴിഞ്ഞാൽ മല്ലിയില ഇടണം. കറി തിളച്ചുകഴിഞ്ഞാൽ വാങ്ങിവെയ്ക്കണം.