ഊണിന് എന്തെങ്കിലും പച്ചക്കറി നിർബന്ധമുള്ളവർ ഉണ്ടാകും. അത്തരക്കാർക്കു വേണ്ടി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് വെണ്ടയ്ക്ക ഖഡി. പേര് കേട്ട് അത്ഭുതപ്പെടേണ്ട. ഉണ്ടാക്കാൻ വളരെ സിമ്പിൾ ആണ്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. വെണ്ടയ്ക്ക – 1/4 കിലോ
- 2. പച്ചമുളക് – 4 എണ്ണം
- 3. ഇഞ്ചി – 1 കഷണം
- 4. ഉണക്കമുളക് – 4 എണ്ണം
- 5. എണ്ണ – 3 ടീസ്പൂൺ
- 6. കടലമാവ് – 3 ടീസ്പൂൺ
- 7. മോര് – 1 1/ 2 കപ്പ്
- 8. കറിവേപ്പില, മല്ലിയില – കുറച്ച്
- 9. കടുക് – 1/2 ടീസ്പൂൺ
- 10. മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- 11. ജീരകം – 1/2 ടീസ്പൂൺ
- 12. ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി പച്ചമുളക്, ഉണക്കമുളക്, ഇഞ്ചി എന്നിവ അരിഞ്ഞുവെയ്ക്കണം. പാത്രത്തിൽ എണ്ണ ചൂടാക്കി വെണ്ടയ്ക്കയും ചേരുവകളും വഴറ്റിയെടുക്കണം. കടലമാവ് കലക്കിയ മോരും പാകത്തിനു ഉപ്പും ഇതിൽ ചേർത്ത് ചൂടാക്കണം. പിന്നീട് വേപ്പിലയും മല്ലിയിലയും ചേർത്ത് വാങ്ങണം.