ഊണിന് എന്തെങ്കിലും പച്ചക്കറി നിർബന്ധമുള്ളവർ ഉണ്ടാകും. അത്തരക്കാർക്കു വേണ്ടി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് വെണ്ടയ്ക്ക ഖഡി. പേര് കേട്ട് അത്ഭുതപ്പെടേണ്ട. ഉണ്ടാക്കാൻ വളരെ സിമ്പിൾ ആണ്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യമായി പച്ചമുളക്, ഉണക്കമുളക്, ഇഞ്ചി എന്നിവ അരിഞ്ഞുവെയ്ക്കണം. പാത്രത്തിൽ എണ്ണ ചൂടാക്കി വെണ്ടയ്ക്കയും ചേരുവകളും വഴറ്റിയെടുക്കണം. കടലമാവ് കലക്കിയ മോരും പാകത്തിനു ഉപ്പും ഇതിൽ ചേർത്ത് ചൂടാക്കണം. പിന്നീട് വേപ്പിലയും മല്ലിയിലയും ചേർത്ത് വാങ്ങണം.