Ernakulam

4ജി, 5ജി റേഡിയോ നെറ്റ്വര്‍ക്ക് സജ്ജീകരിക്കാനായി  വി – സാംസങ് സഹകരണം

കൊച്ചി: മുന്‍നിര ടെലികോം സേവനദാതാവായ വി 4ജി, 5ജി സജ്ജീകരിക്കാനായി   സാംസങിന്‍റെ  വെര്‍ച്വലൈസ്ഡ് റേഡിയോ അക്സസ് നെറ്റ്വര്‍ക്ക് പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും.

 

ചെന്നെയിലെ നെറ്റ്വര്‍ക്ക് പരീക്ഷണങ്ങളുടെ ഭാഗമായി കഴിഞ്ഞ 12-18 മാസങ്ങളായി ഇതുപയോഗിച്ചു വരുന്നുണ്ട്. മികച്ച പ്രകടനത്തെ തുടര്‍ന്ന് കര്‍ണാടക, ബീഹാര്‍ സര്‍ക്കിളുകളിലേക്കും ഇതു വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടു കൂടി ചെന്നൈ, കര്‍ണാടക, ബിഹാര്‍ എന്നീ മൂന്നു സര്‍ക്കിളുകളിലും 5ജി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാനുമായിട്ടുണ്ട്.

 

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന പുതുതലമുറാ റേഡിയോ സേവനങ്ങള്‍ അവതരിപ്പിക്കുന്നത് ഈ രംഗത്തെ തങ്ങളുടെ മുന്‍തൂക്കമാണ് സൂചിപ്പിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ചീഫ് ടെക്നിക്കല്‍ ഓഫിസര്‍ ജഗ്ബീര്‍ സിങ് പറഞ്ഞു.