വ്യത്യസ്തതരം റെസിപ്പികൾ പരീക്ഷിക്കുന്നവരാണെങ്കിൽ ചില ചേരുവകളുടെ ഇല്ലായ്മ അത് അവരെ ചിലപ്പോൾ തളർത്തിയേക്കാം. വൈറ്റ് സോസ് ചേർത്ത വിഭവങ്ങൾ തയ്യാറാക്കുമ്പോൾ പലർക്കും പരാതിയാണ്, കാരണം മറ്റൊന്നുമല്ല വൈറ്റ് സോസ് റെഡി ആവുന്നില്ല എന്ന് തന്നെ. എന്നാൽ ഇതിനൊരു പരിഹാരമായി ഇനി വൈറ്റ് സോസ് ഇങ്ങനെ പരീക്ഷിച്ചു നോക്കു.
ആവശ്യമായ ചേരുവകൾ
- 1. പാൽ – 1 കപ്പ്
- 2. വെണ്ണ – 1 ടേബിൾ സ്‌പൂൺ
- 3. മാവ് – ടേബിൾ സ്‌പൂൺ
- 4. ഉപ്പ്, കുരുമുളക് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ വെണ്ണ ചൂടാക്കി മാവ് അതിൽ ചേർത്ത് ഇളക്കണം. കുമിളകൾ വരു മ്പോൾ ഇതിൽ പാലൊഴിച്ച് തുടരെ ഇളക്കണം. ഒരു മിനിറ്റിനുശേഷം വാങ്ങാം. ഇതിൽ പാകത്തിന് ഉപ്പും, കുരുമുളകും ചേർക്കണം.
N.B. ഇപ്രകാരം തയ്യാറാക്കപ്പെട്ട വൈറ്റ് സോസ് ഒരു അടിസ്ഥാന സോസാണ്. ചെറുനാരങ്ങ, മുട്ട, പാൽക്കട്ടി, ഉള്ളി, വെളുത്തുള്ളി തുടങ്ങി വിവിധ തരം ചേരുവകൾ ചേർത്താൽ വ്യത്യസ്‌തതരം രുചിയുള്ള സോസുകൾ ഉണ്ടാക്കാൻ കഴിയും