കേരളീയർക്ക് ഏറെ സുപരിചിതമായ ഒരു കറിയാണ് പാവയ്ക്ക കിച്ചടി. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ വിഭവമാണ് പാവയ്ക്ക കിച്ചടി. ഇത് വളരെ രുചിയുള്ളതും പെട്ടെന്ന് ഉണ്ടാക്കാവുന്നതുമായ ഒരു കറിയാണ്.
ആവശ്യമായ ചേരുവകൾ
- പാവയ്ക്ക – 4 എണ്ണം (നീളത്തിൽ കനം കുറച്ചരിഞ്ഞത്)
- പച്ചമുളക് – 6 എണ്ണം
- തേങ്ങ – ഒരു മുറി
- തൈര് – 3 കപ്പ് (300 മില്ലി)
- കടുക് – ഒന്നര
- വട്ടൽമുളക് – 3 എണ്ണം
- കറിവേപ്പില – 2 തണ്ട്
- വെളിച്ചെണ്ണ – 4
- ഉപ്പ് – പാകത്തിന്
തയ്യാറക്കുന്ന വിധം
പാവയ്ക്ക കഴുകി വൃത്തിയാക്കി നീളത്തിൽ കനം കുറച്ചു അറിയുക. ഒരു മുറി തേങ്ങ, 2 കപ്പ് തൈര്, ഒരു ഉപ്പ് കടുക് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു പാനിൽ 3 വെളിച്ചെണ്ണ ചൂടാക്കി പാവയ്ക്ക, പച്ചമുളക്, കുറച്ച് കറിവേപ്പില എന്നിവ എണ്ണയിൽ നല്ല ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരുക.
വറുത്തു വച്ച പാവക്കയിൽ തേങ്ങ അരച്ച കൂട്ട്, ആവശ്യത്തിനു ഉപ്പ്, 1 കപ്പ് തൈർ എന്നിവ ചേർത്ത് ഇളക്കുക. 5 മിനിറ്റ് ചെറു തീയിൽ വേവിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും, വറ്റൽ മുളകും, കറിവേപ്പിലയും വറുത്തു കിച്ചടിയിലേക്കു ഇട്ടു താളിക്കുക. തീ അണക്കുക. രുചിയുള്ള പാവയ്ക്ക കിച്ചടി റെഡി.