തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്കു പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ. ജൂലൈ 1 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളുരുവില്‍ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവില്‍ എത്തും. ഈ റൂട്ടില്‍ നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര എന്നിവ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.