ചില ഒറ്റപ്പെട്ട പിഴവുകളെ പെരുപ്പിച്ച് കാണിച്ച് കേരളം പൊതുജനാരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തികാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും ഗുരുതരമായ കേസുകളില്‍ പ്രതികളായ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ചികിത്സാ പിഴവടക്കം ഗുരുതരമായ കേസുകളില്‍ പ്രതികളായ ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ എണ്ണത്തില്‍ വന്ന വർധനവ് ആശങ്കാജനകമാണ്. 2016 മുതല്‍ 2024 വരെയുള്ള എട്ടു വര്‍ഷക്കാലയളവില്‍ 66 ജീവനക്കാര്‍ പ്രതികളായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്ക് കൃത്യമായ അവബോധനം നടത്തുമ്പോഴും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് തെളിവാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതികളായ കേസുകളുടെ കണക്കുകള്‍ക്ക് രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.
ചികില്‍സ പിഴവ്, പീഢനം, മറ്റ് അതിക്രമങ്ങള്‍ എന്നീ കേസുകളിലാണ് 66 പേര്‍ പ്രതികളായത്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതികളായ കേസുകളില്‍ മുന്നില്‍ തിരുവനന്തപുരം ജില്ലയാണ്. 15 കേസുകള്‍. തൃശൂര്‍, കോഴിക്കോട് ജില്ലകളാണ് രണ്ടാം സ്ഥാനത്ത്. 9 ജീവനക്കാര്‍ വീതം ആണ് ഇരു ജില്ലകളില്‍ പ്രതിപട്ടികയില്‍ ഉള്ളത്. പത്തനംത്തിട്ടയില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മറ്റു ജില്ലകള്‍;
കൊല്ലം – 3
ആലപ്പുഴ- 1
പത്തനംതിട്ട – 0
കോട്ടയം – 2
എറണാകുളം – 2
പാലക്കാട്-1
ഇടുക്കി – 2
വയനാട് – 5
മലപ്പുറം – 8
കണ്ണൂര്‍-6
കാസര്‍ഗോഡ് – 3
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐ.സി.യു വില്‍ കിടന്ന രോഗിയെ പീഡിപ്പിച്ച പ്രതിയായ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പേരും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ പ്രതിയായ ശശീന്ദ്രന്‍ മുന്‍പ് ഒരു നഴ്സിനോട് അതിക്രമത്തിന് ശ്രമിച്ചിരുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വകുപ്പിന് അറിയാമെങ്കിലും ഇയാളെ പോലെ ക്രിമിനല്‍ ഹിസ്റ്ററിയുള്ളവരെ വീണ്ടും ആശുപത്രികളിലെ സേവനങ്ങളിലേക്ക് എടുക്കുന്നതില്‍ വലിയ പരാതികളാണ് വരുന്നത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കേസ് പശ്ചാത്തലം സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയുടെ കാര്യത്തില്‍ അത് വ്യത്യസ്തമാണ്. ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോട് നിയമസഭയില്‍ രേഖാമൂലം ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാപിഴവു സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 2016 മുതല്‍ നാളിതുവരെ ചികിത്സാപ്പിഴവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ലഭിച്ചിട്ടുള്ള ആകെ പരാതികളുടെ എണ്ണം എത്രയാണ്; ജില്ലയും വര്‍ഷവും തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാകുമോ എന്നതുള്‍പ്പടെയുള്ള മൂന്ന് ചോദ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്‍കിയിട്ടില്ല. കോഴിക്കോട് ആശുപത്രിയില്‍ കുട്ടിയുടെ വിരലിനു പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവം വിവാദമായിരുന്നു, ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ ബോധപൂര്‍വ്വം വകുപ്പ് മറന്നു പോയിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച വിവരങ്ങള്‍ എന്തുകൊണ്ട് ആരോഗ്യവകുപ്പിന് ലഭിച്ചില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.