Kerala

സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് മര്‍ദ്ധനം

സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചതു ചോദ്യം ചെയ്ത യുവതിയെ മര്‍ദ്ധിച്ചതായി പരാതി. മുഖത്തും കണ്ണിനും ഗുരതര പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഓമശ്ശേരി നടമ്മല്‍പൊയിലില്‍ ആണ് യുവതിക്കു നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. സമീപവാസിയായ മിര്‍ഷാദ് ആണ് ആക്രമിച്ചതെന്നാണ് പരാതി. കഴുത്തിനു കുത്തിപ്പിടിച്ച് മര്‍ദിച്ചെന്നും തുടര്‍ന്നു തലകറങ്ങി വീണെന്നും യുവതി പറഞ്ഞു. പ്രതി നിരന്തരം സൂമുഹമാധ്യമത്തിലുടെ മെസേജ് അയച്ച് ശല്യം ചെയ്യാറുണ്ടെന്നും അതിനു മറുപടി നല്‍കാറില്ലെന്നും യുവതി പറഞ്ഞു. ശല്യം സഹിക്കാതെ വന്നതോടെ മൊബൈല്‍ നമ്പറും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും പ്രതിയെ ബ്ലോക്ക് ചെയ്തിട്ടും മറ്റു നമ്പുറുകളില്‍ നിന്നും മെസേജ് അയക്കാറുണ്ടെന്ന് യുവതി പറഞ്ഞു. മെസേജിന്റെ പരിധി വിട്ട് അശ്ലീല ഉള്ളടക്കമുള്ളവ അയച്ചു തുടങ്ങിയതോടെയാണ് വീട്ടുകാരോട് പറഞ്ഞത്. ഞാനും വീട്ടുകാരും ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രമണമെന്ന് യുവതി പോലീസിന് മൊഴി നല്‍കി. മിര്‍ഷാദിന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായ പരിക്കാണ് യുവതിക്കു വന്നിട്ടുള്ളതെന്ന ബന്ധുക്കളും പറഞ്ഞു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.