ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി, സിക വൈറസ് എന്നിവയൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈഡീസ് ഈജിപ്റ്റ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്. സിക വൈറസ് പരത്തുന്നതും ഇതേ കൊതുകുകളാണ്. കൊതുകുവഴിയാണ് ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് എത്തുന്നതും. ഒരാള്‍ക്ക് തന്നെ നാല് തവണയെങ്കിലും ഡെങ്കിപ്പനി പിടിപെടാം എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്. പൂനെയിൽ രണ്ട് സിക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതുപോലെ ബംഗ്ലൂരു നഗരത്തിലും കേരളത്തിലുമൊക്കെ ഡെങ്കിപ്പനിയും പടർന്ന് പിടിക്കുകയാണ്. കൃത്യമായ സുരക്ഷയും ജാഗ്രതയും ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്.
പേശികളിൽ വേദന – പേശികളിലും ജോയിൻ്റുകളിലും വേദനയുണ്ടാകുന്നതും ഡെങ്കിപ്പനിയുടെ ലക്ഷണമാണ്.
കഠിനമായി പനിയാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. 104 ഡിഗ്രിയിൽ കൂടുതലായി പനി അനുഭവപ്പെട്ടാൽ തീർച്ചയായും വൈദ്യ സഹായം തേടണം.
ചൊറിച്ചിൽ – ഡെങ്കിപ്പനി ഉള്ളവർക്ക് ശരീരത്തിൽ തിണർപ്പും അതുപോലെ ചെറിച്ചിലുമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
തലവേദന- കഠിനമായ തലവേദന മറ്റൊരു പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
സ്വാഭാവികമല്ലാതെ ഛർദ്ദിലും ഓക്കാനവുമുണ്ടെങ്കിൽ ശ്രദ്ധിക്കുക.
കണ്ണിന് വേദന – ഡെങ്കിപ്പനി ഉള്ളവർക്ക് കണ്ണിന് പുറകിൽ വേദനയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പകലും രാത്രിയിലും ജനലുകൾ അടച്ചിടുന്നത് വീടിനുള്ളിൽ കൊതുക് കയറുന്നത് തടയാൻ സഹായിക്കും. ശരീരത്തിൽ കൊതുക് കടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ തീർച്ചയായും വൈദ്യ സഹായം തേടാൻ മറക്കരുത്.