ഒട്ടുമിക്ക കുട്ടികൾക്കും ചോറ് കഴിക്കുവാൻ വലിയ ബുദ്ധിമുട്ടായിരിക്കും അതുകൊണ്ടുതന്നെ പല വീടുകളിലും ചോറ് ബാക്കി വരാറുണ്ട് മിക്ക ആളുകളും പലപ്പോഴും സ്കൂളിൽ പോലും ചോറു കൊണ്ടുപോകാൻ മടിക്കുന്നവരാണ് എന്നാൽ ആരോഗ്യഗുണമുള്ള ഈ ചോറ് കുട്ടികളുടെ വയറ്റിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കൾ എന്നാൽ കുട്ടികൾ ഇത് കഴിക്കാൻ തയ്യാറാവാത്തത് കൊണ്ട് തന്നെ ഇത് എങ്ങനെ അവരിലേക്ക് എത്തിക്കും എന്നുള്ള ഒരു സംശയം ഓരോ മാതാപിതാക്കൾക്കും ഉണ്ടാകും
അത്തരക്കാർക്കുള്ള ഒരു പ്രതിവിധിയാണ് ഇപ്പോൾ പറയാൻ പോകുന്നത് ഇനി ചോറ് വീട്ടിൽ ബാക്കി വന്നു എന്ന് വിഷമം വേണ്ട ഇതിനായി ആദ്യം ബാക്കി വന്ന ചോറ് ഒരു മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുകയാണ് വേണ്ടത് ഇത് ഒരു മാവു പരുവത്തിൽ ആകുന്ന സമയത്ത് നമുക്ക് മാറ്റി വയ്ക്കാവുന്നതാണ് അതിനുശേഷം കുറച്ച് ശർക്കര ലായനിയാക്കി എടുക്കുക ശർക്കര പാനി ആകുമ്പോൾ മധുരം അനുസരിച്ച് പാനിയാക്കാൻ ശ്രദ്ധിക്കുക കൂടുതൽ മധുരം ആവശ്യമെങ്കിൽ മാത്രം കൂടുതൽ മധുരം ചേർത്താൽ മതി
ശേഷം ഒരു പാനിലേക്ക് കുറച്ച് അധികം നെയ്യ് ഒഴിക്കുക അതിലേക്ക് നേരത്തെ അരച്ചുവെച്ച ചോറിന്റെ മാവ് ഒഴിച്ചു കൊടുക്കുക കൈ മാറ്റാതെ ഇളക്കി കൊണ്ടിരിക്കാൻ മറക്കരുത് അതോടൊപ്പം കുറച്ച് വെന്തു എന്ന് മനസ്സിലാക്കുമ്പോൾ ശർക്കര പാനി കൂടി ഒഴിച്ചു കൊടുക്കണം ചെറിയ തീയിൽ ആക്കി വേണം ഇത്തരത്തിൽ ചെയ്യുവാൻ കൈ മാറ്റാതെ ഇളക്കി കൊടുക്കാൻ മറക്കരുത് ഇത് നന്നായി കുറുകി വരുമ്പോൾ കുറച്ച് റവ കൂടി ഇതിലേക്ക് ചേർത്തു കൊടുക്കുക
ഇടയ്ക്ക് കുറച്ചുകൂടി നെയ്യ് ചേർക്കാൻ മറക്കരുത് ശേഷം ചെറുതീയിൽ വച്ച് ഇത് വീണ്ടും കുറുക്കിയെടുക്കുക പാനിൽ നിന്നും വിട്ടു വരുന്നതാണ് ഇതിന്റെ പരുവം. അത്തരത്തിൽ പാനിൽ നിന്നും വിട്ടു വരുന്ന സമയത്ത് കുറച്ച് നെയ്യ് കൂടി ഇട്ടുകൊടുക്കാൻ മറക്കരുത് അതിനുശേഷം ഒരു പാത്രത്തിൽ അല്പം നെയ്യ് തടവിയതിനു ശേഷം ഈ വിട്ടുവരുന്ന മാവ് അതിലേക്ക് വയ്ക്കുക കുറച്ച് സമയം ഫ്രിഡ്ജിലോ മറ്റോ തണുപ്പിക്കാൻ സൂക്ഷിക്കുക ഫ്രിഡ്ജിൽ വെച്ചില്ലെങ്കിൽ ഒരു രണ്ടുമണിക്കൂർ സാധാരണ കാലാവസ്ഥയിൽ വെച്ചാൽ മതി
ശേഷം ഇത് ചെറിയ കഷണങ്ങളാക്കി ഉപയോഗിക്കാൻ സാധിക്കും. ഒരു അലുവയുടെയൊക്കെ രുചി ആയിരിക്കും ഇതിന് ഉണ്ടാവുക ഇനി ചോറ് ബാക്കി വരികയുമില്ല കുട്ടികൾ ചോറ് കഴിച്ചില്ല എന്നുള്ള വിഷമം വരികയുമില്ല രണ്ടിനും ഉള്ള ഒരു പ്രതിവിധിയാണ് ഇത്തരത്തിൽ പലഹാരം ഉണ്ടാക്കുക എന്നത് ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരാഴ്ച വരെ നമുക്ക് കഴിക്കാൻ സാധിക്കും മറ്റു പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവുകയുമില്ല