Palakkad

സുബ്രതോ കപ്പ് പറളി സബ് ജില്ലാതല മത്സരം; അണ്ടർ 17 ഹയർസെക്കന്ററി സ്കൂൾ കേരളശ്ശേരി, അണ്ടർ 15 കെ.പി.ആർ.പി കോങ്ങാട് വിജയികൾ

കോങ്ങാട്: പറളി സബ്ജില്ലാ സുബ്രതോ കപ്പ് കോങ്ങാട് പഞ്ചായത്ത് മൈതാനത്ത് സംഘടിപ്പിച്ചു. അണ്ടർ 17 ബോയ്സിൽ കേരളശ്ശേരി ഹയർസെക്കന്ററി സ്കൂൾ വിജയികളായി, ഹയർസെക്കന്ററി സ്കൂൾ മുണ്ടൂർ റണ്ണറപ്പായി. അണ്ടർ 15 മത്സരത്തിൽ കെപിആർപി കോങ്ങാട് വിജയികളായി, എംഇഎസ് മുണ്ടൂർ റണ്ണറപ്പായി.

പറളി സബ്ജില്ലാ എ ഇ ഒ പി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. സബ് ജില്ലാ സ്പോർട്സ് ആൻ ഗെയിംസ് സെക്രട്ടറി എൻ എസ് സിജിൻ അധ്യക്ഷത വഹിച്ചു. കായിക അധ്യാപകരായ പി ജി മനോജ്, കെ സൂരജ്, പി ആർ നീതു, കെ സജിൻ എന്നിവർ സംസാരിച്ചു.