മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ഒരു അടിപൊളി റെസിപ്പി നമുക്കൊന്ന് ട്രൈ ചെയ്താലോ? മീന്‍ ഫ്രൈയാണ് ഇന്നത്തെ വിഭവം. ഭക്ഷണ പ്രേമികള്‍ക്കിടയില്‍ വലിയ പ്രചാരമുള്ള ഒരു വിഭവമാണ് മീന്‍ പൊരിച്ചത.് അതും നല്ല നാടന്‍ മീന്‍ പൊരിച്ചതാണെങ്കിലോ..എങ്കില്‍ ഊണ് കുശാല്‍. സമൂഹ മാധ്യമങ്ങളിലൂടെയും ആണ് മോഹന്‍ലാല്‍ ഈ റെസിപ്പി പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അമ്മയുടെ സ്‌പെഷ്യല്‍ റെസിപ്പി ആണ് ഇതൊന്നും നടന്‍ വീഡിയോയില്‍ പറയുന്നു. കൂടാതെ താന്‍ ഏത് വീട്ടില്‍ പോയി ഭക്ഷണം കഴിച്ചാലും, എന്തെങ്കിലും ടേസ്റ്റ് ആയിട്ടുള്ള ഭക്ഷണം കഴിക്കുകയാണെങ്കിലും അവരോട് അത് എങ്ങനെയാണ് പാകം ചെയ്തതെന്ന് ചോദിച്ചു മനസ്സിലാക്കി വെക്കാറുണ്ടെന്നും പിന്നെ സമയം കിട്ടുമ്പോള്‍ താനതൊക്കെ പരീക്ഷിക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു
ഈ സ്‌പെഷ്യല്‍ മീന്‍ പൊരിച്ചത് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകള്‍ എന്തൊക്കെയാണ് നമുക്ക് നോക്കാം;
കഴുകി വൃത്തിയാക്കിയ മീന്‍.
മൂന്നു സ്പൂണ്‍ മുളകുപൊടി
ഒരു സ്പൂണ്‍ കുരുമുളകുപൊടി
കാല്‍ സ്പൂണ്‍ മഞ്ഞപ്പൊടി
അര സ്പൂണ്‍ കായപ്പൊടി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
എണ്ണ
ഇഞ്ചി-വെളുത്തുളളി പേസ്റ്റ്-ആവശ്യത്തിന്
ഇനി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
ആദ്യം മസാല പൊടികളും ഇഞ്ചി വെളുത്തുളളി പേസ്റ്റും വെളളമൊഴിച്ച് മിക്‌സ് ചെയ്ത് ഒരു പേസ്റ്റ് പരുവത്തില്‍ ആക്കുക. ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീന്‍ ഓരോ കഷണമായി എടുത്ത് എല്ലാത്തിലും നല്ലപോലെ മസാല പുരട്ടി കൊടുക്കുക. മസാലയൊക്കെ നന്നായി പുരട്ടിയ ശേഷം മീന്‍ കുറച്ചുസമയത്തേക്ക് ഫ്രിഡ്ജില്‍ വെയ്ക്കണം. ഫ്രിഡ്ജില്‍ വെക്കുകയാണെങ്കില്‍ 20 മിനിറ്റും, ഇനി അഥവാ പുറത്താണ് മീന്‍ വെക്കുന്നതെങ്കില്‍ 45 മിനിറ്റ് സമയവും വെയ്ക്കണം. അതിനുശേഷം വേണം മീന്‍ കുക്ക് ചെയ്യാന്‍ വേണ്ടി എടുക്കാന്‍.
ശേഷം ഒരു പാന്‍ ചൂടാക്കുക. പാന്‍ ചൂടായി വരുമ്പോഴേക്കും വെളിച്ചെണ്ണ ആവശ്യത്തിന് ഒഴിച്ചുകൊടുക്കുക. ഈ സമയത്ത് തന്നെ ഫ്‌ളേവറിനു വേണ്ടിയിട്ട് കറിവേപ്പില ചേര്‍ക്കാം. ശേഷം ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന മീന്‍ ഇട്ട് ഫ്രൈ ചെയ്‌തെടുക്കുക. മീന്‍ നന്നായി കുക്ക് ആയി കഴിഞ്ഞതിനു ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റുക. നല്ല നാടന്‍ ഫിഷ് ഫ്രൈ റെഡി.