മലയാളികൾക്ക് ഭക്ഷണത്തിൽ ഒട്ടും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മത്സ്യം എന്ന് പറയുന്നത് പച്ചക്കറി കഴിക്കാൻ പൊതുവേ എല്ലാവർക്കും അല്പം മടിയായിരിക്കും അതുകൊണ്ടുതന്നെ എല്ലാവരും തിരഞ്ഞെടുക്കുന്ന ഒരു മാർഗം എന്നത് മത്സ്യമാണ് മാംസം കഴിക്കാൻ ബുദ്ധിമുട്ടുള്ള വരും മത്സ്യം കഴിക്കാറുണ്ട് കേരളത്തിലെ ഭൂരിഭാഗം ആളുകളും ദിവസവും മീൻ കഴിക്കുന്നവരാണ് എന്നാൽ മീൻ നന്നായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ അതോ ആരോഗ്യ ഗുണങ്ങൾ ഉണ്ടോ ഇതിനെക്കുറിച്ച് ഒന്നും ആർക്കും അറിയില്ല എന്നാൽ അത് മനസ്സിലാക്കണം
നിരവധി കായലുകളാൽ സമ്പുഷ്ടമായതിനാൽ നമ്മുടെ നാട്ടിൽ ഇന്ന് ദിവസവും മീൻ ലഭിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ട് അതുകൊണ്ടുതന്നെ കൂടുതലായി നമുക്ക് മത്സ്യം കഴിക്കുകയും ചെയ്യാം രുചിയുള്ള ഒരു ഭക്ഷണം എന്നതിലുപരി മീൻ നമ്മുടെ ശരീരത്തിൽ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കണം. അതിൽ പ്രധാനപ്പെട്ടത് നമ്മുടെ കരളിനെ മീൻ സംരക്ഷിക്കുന്നുണ്ട് എന്നതാണ് ഒട്ടുമിക്ക മീനുകളിലും ഒമേഗ ത്രി അടങ്ങിയിട്ടുണ്ട് എന്ന് നമുക്ക് നന്നായി അറിയാം ഈ ഒമേഗ ത്രി നമ്മുടെ കരളിനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്
പാർട്ടി ലിവർ അടക്കമുള്ള അസുഖങ്ങൾ കുറയ്ക്കുവാൻ ഈ ഒരു ഒമേഗ ത്രീക്ക് സാധിക്കും മറ്റൊന്ന് അൽഷിമേഴ്സ് പോലെയുള്ള രോഗങ്ങളെ തടയാൻ മത്സ്യത്തിന് സാധിക്കും എന്നതാണ് പലർക്കും 60 വയസ്സിനുശേഷം ഇത്തരം അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ വലുതാണ് എന്നാൽ അത്തരം അസുഖങ്ങളെ കുറയ്ക്കുവാൻ മത്സ്യം ദിവസവും കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പറയുന്നത് മസ്തിഷ്ക സംബന്ധമായ രോഗങ്ങൾ തടയാൻ സാധിക്കുന്ന ഒരുപാട് ഗുണങ്ങൾ മത്സ്യത്തിൽ ഉണ്ട്
മറ്റൊന്ന് പോഷകഗുണം തന്നെയാണ് നമ്മുടെ വളർച്ചയ്ക്കും നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും ഒക്കെ ഗുണകരമായിട്ടുള്ള ഒരുപാട് ഗുണങ്ങൾ മത്സ്യത്തിലുണ്ട് അതുകൊണ്ടുതന്നെ ദിവസവും മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ് കൊഴുപ്പു കൂടിയ മത്സ്യങ്ങളാണ് കൂടുതൽ ഗുണം നൽകുക എന്നാണ് പറയുന്നത്. മറ്റൊന്ന് ഹൃദയ ആരോഗ്യമാണ് ഹൃദയത്തിന് ആരോഗ്യം നൽകുന്നതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് മത്സ്യം എന്നു പറയുന്നത് മാത്രമല്ല മത്സ്യം കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരുവാനുള്ള സാധ്യത 15 ശതമാനം കുറയും
ദിവസത്തിൽ ഒരു തവണയോ അതിൽ കൂടുതൽ തവണയോ മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ് എന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് അതേപോലെതന്നെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിലും മത്സ്യം വലിയ പങ്ക് വഹിക്കുന്നുണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവിലാണ് മത്സ്യം വലിയ തോതിൽ പങ്കുവഹിക്കുന്നത് മീൻ കഴിക്കുന്നവരിൽ പ്രമേഹ സാധ്യത വളരെ കുറവാണ് അതേപോലെതന്നെ വിഷാദത്തെ അകറ്റുവാനും മത്സ്യം വളരെയധികം സഹായിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് മറ്റൊന്ന് വിറ്റാമിൻ ഡിയുടെ ഒരു കലവറയാണ് മത്സ്യം എന്നത് തന്നെയാണ് ഉറക്കക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ തടയാൻ വിറ്റാമിൻ ഡിക്ക് സാധിക്കും അതേപോലെ ആസ്മ കോശങ്ങളുടെ സംരക്ഷണം ഗുണമുള്ള മാംസം കാഴ്ചക്കുറവ് മികച്ച രോഗപ്രതിരോധശേഷി ക്യാൻസറിനുള്ള പ്രതിരോധം അങ്ങനെ നിരവധി ഗുണങ്ങൾ ആണ് മത്സ്യം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നത് ഇനി ദിവസവും മത്സ്യം കഴിച്ചു എന്ന് പറഞ്ഞ് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും നമുക്ക് വരാനില്ല ഗുണങ്ങൾ മാത്രമാണ് വരാനുള്ളത്