സ്കൂൾ തുറന്നു കഴിഞ്ഞാൽ മാതാപിതാക്കളുടെ ഏറ്റവും വലിയ വിഷമം എന്നത് കുട്ടികൾ നല്ല രീതിയിൽ പഠിക്കുന്നില്ല എന്നതായിരിക്കും എന്നാൽ പഠിക്കുന്ന വിഷയങ്ങൾ കുട്ടികൾക്ക് ഓർമ്മയിൽ നിൽക്കുന്നില്ല എന്നതും പല മാതാപിതാക്കളും കുട്ടികളെക്കാൾ കൂടുതൽ നേരിടുന്ന ഒരു വെല്ലുവിളിയാണ് എന്തുകൊണ്ടാണ് പഠിച്ച വിഷയങ്ങൾ കുട്ടികൾക്ക് ഓർമ്മയിൽ നിൽക്കാത്തത് അതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടാവും ആ കാരണങ്ങൾ ഓരോ മാതാപിതാക്കളും മനസ്സിലാക്കി വെക്കണം അതിനുശേഷം ആണ് അവർ ടെൻഷൻ അടിക്കേണ്ടത്
പല കുട്ടികളും പറയുന്ന ഒരു പരാതിയാണ് പഠിച്ചത് ഓർമ്മയിൽ നിൽക്കുന്നില്ല എന്ന് ഇതിന് പലവിധത്തിലുള്ള പ്രതിവിധികൾ ഉണ്ട് ഒന്നാമത്തെ കാര്യം ഇഷ്ടമില്ലാത്ത രീതിയിൽ പഠിക്കുക എന്നതാണ് നമ്മൾ ഒരു വിഷയത്തെ ഇഷ്ടത്തോടെ സമീപിച്ചാൽ മാത്രമേ അത് നമുക്ക് മികച്ചതായി തോന്നുകയുള്ളൂ പഠിക്കുന്ന വിഷയത്തെ ഒരു ഇഷ്ടത്തോടെ സമീപിക്കാൻ ശ്രദ്ധിക്കുക പല കുട്ടികളും മാതാപിതാക്കളെ കാണിക്കുവാൻ വേണ്ടിയോ അല്ലെങ്കിൽ മാർക്ക് വേണമല്ലോ എന്ന് കരുതിയായിരിക്കും പഠിക്കുന്നത് എന്നാൽ പഠനത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ ആ വിഷയം തന്നെ നമുക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കും
ഒരുദാഹരണം നോക്കിയാൽ മതി നമുക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ നമ്മൾ കണ്ടാൽ ഒരു വട്ടം മാത്രമേ കാണുന്നുള്ളൂ എങ്കിൽ പോലും അത് നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല അതിന് കാരണം മറ്റൊന്നുമല്ല നമ്മൾ ഇഷ്ടത്തോടെയാണ് ആ വിഷയത്തിൽ സമീപിക്കുന്നത് എന്നതാണ് മറ്റൊന്ന് ശ്രദ്ധയാണ് പഠിക്കുന്ന വിഷയം നല്ല ശ്രദ്ധയോടെ തന്നെ പഠിക്കാൻ ശ്രദ്ധിക്കണം. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഒരേസമയത്ത് എല്ലാ ദിവസവും പഠിക്കുക എന്നതാണ് അങ്ങനെയാണെങ്കിൽ തന്നെ പഠിക്കാനുള്ള ഒരു ഉത്സാഹം ഉണ്ടാകും
പഠിക്കുന്ന സമയത്ത് അക്കാര്യത്തിൽ മാത്രമായിരിക്കണം ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ പോവാതിരിക്കാനും കൂടുതൽ ശ്രദ്ധിക്കണം മൊബൈൽ ഫോൺ ടിവി ലാപ്ടോപ്പ് തുടങ്ങിയ കാര്യങ്ങൾ ഒന്നും പഠിക്കുന്ന സ്ഥലത്ത് മുറിയിലോ വേണ്ട കൃത്യമായ ഒരു സമയം പഠിപ്പിക്കുവാൻ ഓർമിച്ച് വയ്ക്കുകയാണെങ്കിൽ അത് വിദ്യാർത്ഥികളുടെ മനസ്സിൽ പുതിയൊരു പോസിറ്റീവ് എനർജി തന്നെയായിരിക്കും നിറയ്ക്കുക
മറ്റൊന്ന് പഠിക്കുന്ന സമയമാണ് പഠിക്കുന്ന സമയം വെളുപ്പിനെ ആക്കുന്നതാണ് കൂടുതൽ നല്ലത് കാരണം നമ്മുടെ തലച്ചോറിലേക്ക് കൂടുതലായും രക്തയോട്ടം നടക്കുന്നതും പഠിക്കുന്ന കാര്യങ്ങൾ ഓർമിച്ചു വയ്ക്കുവാൻ സാധിക്കുന്നതും വെളുപ്പിനെയുള്ള സമയത്താണ് അതുകൊണ്ടുതന്നെ വെളുപ്പിനെ സമയത്ത് പഠിക്കുകയാണെങ്കിൽ അത് ഓർമ്മയിൽ തന്നെ തങ്ങി നിൽക്കുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും പ്രത്യേകിച്ച് നാലുമണി മുതൽ ആറുമണിവരെയുള്ള സമയം പഠിക്കാൻ വളരെ അനുയോജ്യമായ സമയമാണ് ആ സമയത്ത് പഠിക്കാൻ തീരുമാനിച്ചാൽ കൂടുതൽ ഗുണം ലഭിക്കും
മറ്റൊന്ന് ഉറക്കം ആഹാരരീതി തുടങ്ങിയവയാണ് ഇവർ കൃത്യമായ സമയത്ത് തന്നെ ചെയ്യാൻ തീരുമാനിക്കുക അങ്ങനെയാണെങ്കിൽ വലിയൊരു മാറ്റം തന്നെ വരുന്നത് നമുക്ക് കാണാൻ സാധിക്കും മറ്റൊന്ന് വെള്ളം ധാരാളം കുടിക്കുക എന്നതാണ് ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ ഗുണകരമാണ് അതേപോലെ ഓർമ്മശക്തി നിലനിൽക്കുവാനും സഹായിക്കും പഠിക്കുന്ന സമയത്ത് മൊബൈൽ ഫോൺ മാറ്റിവെക്കുക എന്നത് വലിയൊരു കാര്യമാണ് മറ്റൊന്ന് മാനസിക സമ്മർദമാണ് എപ്പോഴും കുട്ടിയോട് പഠിക്ക് പഠിക്ക് എന്ന് പറയാതിരിക്കുക സ്വന്തമായി തോന്നി പഠിക്കാനുള്ള ഒരു മനസ്സ് കുട്ടിയിൽ ഉണ്ടാക്കിയെടുക്കുക അങ്ങനെയാണെങ്കിൽ പഠിച്ച ഭാഗങ്ങൾ തന്നെ ഓർക്കും അവന് ഇഷ്ടപ്പെട്ട കാര്യങ്ങളുമായി ഉപമിച്ച പാഠഭാഗം പഠിപ്പിച്ചു നോക്കൂ അവൻ നന്നായി ഓർമ്മിച്ചുവയ്ക്കുന്നത് കാണാൻ സാധിക്കും