tips

നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിറം ഏതാണ് നിങ്ങളുടെ സ്വഭാവം കണ്ടെത്താം

ഏതൊരു വ്യക്തിക്കും പ്രത്യേകമായി ഇഷ്ടമുള്ള ഒരു നിറം കാണും കൂടുതൽ ആളുകളും പിങ്ക് ചുവപ്പ് പച്ച നീല തുടങ്ങിയ നിറങ്ങളാണ് ഇഷ്ടപ്പെട്ട നിറങ്ങളായി പറയാറുള്ളത് നമ്മൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വരെ ഈ ഇഷ്ടം നിലനിൽക്കുന്നത് കാണാൻ സാധിക്കും വസ്ത്രങ്ങളൊക്കെ തിരഞ്ഞെടുക്കുമ്പോൾ പലർക്കും കൂടുതൽ ഇഷ്ടം തോന്നുന്നത് കറുപ്പിനോട് ആയിരിക്കും ചില ആളുകൾക്ക് കറുത്ത വസ്ത്രങ്ങളോട് ഒരു പ്രത്യേകമായ ഇഷ്ടം തന്നെയുണ്ട് എന്നാൽ നിറങ്ങളിൽ ഉള്ള വ്യത്യസ്തത നമ്മൾ മനസ്സിലാക്കണം നിറങ്ങളിലൂടെ നമുക്ക് ചില സന്ദേശങ്ങൾ കൈമാറാൻ സാധിക്കും

ചുവപ്പുനിറം ഇഷ്ടമുള്ള ഒരു വ്യക്തി ഊർജ്ജസ്വലനായ വ്യക്തിയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് നിറങ്ങളിലുള്ള സൈക്കോളജി ആണ് ഇത് ചുവപ്പ് നിറം ലഭിക്കുമ്പോൾ ചില ആളുകൾക്ക് ആത്മവിശ്വാസം ലഭിക്കുന്നുണ്ട് എന്നും അതിന്റെ ഭാഗമായാണ് അവർ ചുവപ്പ് നിറം ഇഷ്ടപ്പെടുന്നത് എന്നും ഒക്കെ പറയുന്നുണ്ട് മാത്രമല്ല ചുവപ്പ് വസ്ത്രം ധരിക്കുന്ന ആളുകളെ എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്ന കാഴ്ചയും കാണാൻ സാധിക്കും അത്തരത്തിലുള്ള ഒരു ശ്രദ്ധ കൂടി ഇത്തരക്കാർ ആഗ്രഹിക്കുന്നുണ്ട്

മറ്റൊന്ന് നീല നിറമാണ് പൊതുവേ മിക്ക സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട നിറമാണ് നീല എന്ന് പറയുന്നത് നീല നിറം ധരിക്കുന്നവർ പൊതുവേ ശാന്തശീലമായിരിക്കുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് കാരണം ശാന്തതയുടെ നിറമായി ആണ് നീലേ കണക്കാക്കുന്നത് ഈ നിറം തിരഞ്ഞെടുക്കുന്ന ആളുകൾ വിശ്വസിക്കാൻ സാധിക്കുന്നവരാണെന്ന് പൊതുവേ പറയുന്നു അതോടൊപ്പം ഇവരുടെ സ്വഭാവത്തിൽ നല്ല രീതിയിൽ യോജിപ്പുണ്ടാകും ആരുമായും പെട്ടെന്ന് ഇണങ്ങി പോകുന്ന കൂട്ടർ ആയിരിക്കും ഇവർ ഇവർക്ക് എന്ത് കാര്യത്തിലും ഒരു സ്ഥിരതയുള്ളത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും

മറ്റൊന്ന് പച്ച വസ്ത്രമാണ് പച്ച വസ്ത്രം ധരിക്കുന്ന ആളുകൾ വളരെ ഡൗൺ ടു എർത്താട്ടായിട്ടുള്ള ആളുകൾ ആണെന്നാണ് പൊതുവെ പറയുന്നത് എല്ലാവരോടും വളരെയധികം സോഷ്യലായി ഇടപെടുന്ന ഇത്തരം ആളുകൾ സ്ഥിരതയും ശാന്തതയും ഉള്ളവരാണ് ഇവരെ എല്ലാവരുടെയും വിജയത്തിനു വേണ്ടിയും എല്ലാവരുടെയും ഉന്നമനത്തിന് വേണ്ടിയും ആയിരിക്കും ആഗ്രഹിക്കുന്നത് ആരും നശിച്ചു പോകണമെന്നോ ആർക്കെങ്കിലും സൗഭാഗ്യം ഉണ്ടാകുന്നതിൽ അസൂയ തോന്നുകയോ ചെയ്യുന്ന ആളുകൾ അല്ല ഇത്തരം ആളുകൾ

ഇനി മഞ്ഞ നിറം ഇഷ്ടപ്പെടുന്ന ആളുകളാണ് അത്തരം ആളുകൾ പൊതുവേ കലാകാരന്മാർ ആയിരിക്കും കാരണം അവർക്ക് തിളക്കമുള്ളതും സന്തോഷപ്രദവുമായ ഒരു നിറമാണ് മഞ്ഞ എന്ന് നന്നായി അറിയാം അതുകൊണ്ട് തന്നെ അവർ എപ്പോഴും പ്രസന്നരായി ഇരിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും ശുഭാപ്തി വിശ്വാസം സർഗാത്മകത സന്തോഷം തുടങ്ങിയവയൊക്കെ മഞ്ഞ നിറത്തിലുണ്ട് കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ ശക്തരും സ്വതന്ത്രരും ആണെന്നാണ് പൊതുവേ സൈക്കോളജി പറയുന്നത് വികാരങ്ങൾ എപ്പോഴും സ്വകാര്യമായി സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നത് മാത്രമല്ല അല്പം അധികാരം ചില നിഗൂഢതകൾ ഇതൊക്കെ ഇവരിൽ ഒളിഞ്ഞിരിക്കും

മറ്റൊന്ന് വെള്ള വസ്ത്രം ഇഷ്ടപ്പെടുന്നവരാണ് അതിന് കാരണം അവർ സത്യസന്ധരും സുതാര്യരും ആണെന്നാണ് ഒന്നും ഒളിപ്പിച്ചുവെക്കാൻ അവർക്കില്ല പുതിയ തുടക്കങ്ങൾക്ക് വേണ്ടി അവരെപ്പോഴും ആഗ്രഹിക്കുന്നു പർപ്പിൾ നിറം ഇഷ്ടപ്പെടുന്നവർ സമ്പന്നവും ആഡംബര പൂർണ്ണമായി ജീവിതം ആഗ്രഹിക്കുന്നുവെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ആത്മീയത അടക്കം ഇവർ പ്രതിനിധീകരിക്കുകയും ചെയ്യുന്നു കുട്ടികൾക്കായിരിക്കും പിങ്ക് നിറത്തിനോട് കൂടുതൽ ഇഷ്ടം എന്നാൽ ഈ നിറം ധരിക്കുന്ന ആളുകൾ ഉള്ളവരും സൗമ്യരും ആയിരിക്കുമെന്നാണ് സൈക്കോളജി പറയുന്നത് ഓറഞ്ച് നിറം ധരിക്കുന്നവർ പൊതുവേ പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് എന്നും പറയുന്നു