ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ കേരള ഘടകത്തിന് വിമർശനം. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിൽ പോലും സംസ്ഥാന ഘടകത്തിന് പിഴവ് പറ്റിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പോലും തോൽവിയുടെ കാരണം സംസ്ഥാന ഘടകം വിലയിരുത്തി. മാർക്സിയൻ വീക്ഷണകോണിലുള്ള വിലയിരുത്തൽ അല്ല നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനം മുഖ്യ അജൻഡയായിട്ടാണ് വെള്ളിയാഴ്ച മുതൽ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. അതിനിടയിലാണ് നിലവിൽ സംസ്ഥാനത്തെ പ്രകടനത്തിൽ കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. തിരുത്തല്‍ നിര്‍ദേശങ്ങളും യോഗത്തിൽ ഉയര്‍ന്നു. കേരളത്തിലെ ബി.ജെ.പിയുടെ പ്രകടനവും പാര്‍ട്ടിക്കെതിരായ ജനവികാരവും തിരിച്ചടിയിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തല്‍.