അബുദാബി: ഗള്‍ഫ്, അറബ് നഗരങ്ങളിലെ താമസിക്കാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് അബുദാബി. കുവൈത്താണ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. മികച്ച താമസയോഗ്യ സ്ഥലങ്ങളുടെ പട്ടികയില്‍ ആഗോളതലത്തില്‍ 76-ാം സ്ഥാനത്താണ് അബുദാബി. ആഗോളതലത്തില്‍ 93-ാം സ്ഥാനത്താണ് കുവൈത്തുള്ളത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് റിസര്‍ച് യൂണിറ്റാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
ദുബായ് ആഗോളതലത്തില്‍ 78-ാം സ്ഥാനത്ത് എത്തി. തുടര്‍ന്ന് കുവൈത്തും ദോഹ 101-ാം സ്ഥാനത്തുമാണ്. ആഗോള തലത്തില്‍ 106-ാം സ്ഥാനത്ത് മനാമയാണ്. ദുബായ്, അബുദാബി, റിയാദ്, ജിദ്ദ എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് നഗരങ്ങളുടെ റാങ്കിംഗ് ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഉയര്‍ന്നിട്ടുണ്ട്. അബുദാബിയും ദുബായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സുസ്ഥിര നിക്ഷേപം ഈ വളര്‍ച്ചയില്‍ പ്രധാന ഘടകമായിട്ടുണ്ട്.
അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ് അബുദാബി. യു.എ.ഇയില്‍, ദുബായ് കഴിഞ്ഞാല്‍ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. മറ്റു ആറ് എമിറേറ്റുകളുടേയും മൊത്തം വിസ്തീര്‍ണത്തിന്റെ ആറുമടങ്ങു വ്യാപ്തിയുള്ള അബുദാബി, പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തെക്കേ തീരത്ത്, ഖത്തര്‍ ഉപദ്വീപിനും ഹോര്‍മൂസ് കടലിനുമിടയ്ക്കാണു സ്ഥിതി ചെയ്യുന്നത്. തെക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ സൗദി അറേബ്യയുമായും കിഴക്കേ അതിര്‍ത്തി ഒമാനുമായും വടക്കു കിഴക്ക് അതിര്‍ത്തി ദുബൈയുമായും പങ്കിടുന്നു.