ബെര്‍ലിന്‍: ബെര്‍ലിനിലെ പടിഞ്ഞാറന്‍ നഗരമായ ലേവര്‍ കുസേണിലെ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട പതിനഞ്ചു വയസ്സുകാരന് ശിക്ഷ വിധിച്ച് കോടതി. ജര്‍മ്മന്‍ കോടതി നാലുവര്‍ഷത്തെ തടവ് ശിക്ഷയാണ് കുട്ടിക്ക് വിധിച്ചത്. കുട്ടി ഒരു ട്രക്ക് വാടകയ്ക്ക് എടുക്കുകയും മാര്‍ക്കറ്റിലെ കഴിയാവുന്നത്ര ആള്‍ക്കാരെ കൊല്ലാനായി ശ്രമിച്ചു എന്നും കോടതി വ്യക്തമാക്കി. കുട്ടി മറ്റൊരു കൗമാരക്കാരനുമായി ചേര്‍ന്ന് ആക്രമണത്തിന് ആസൂത്രണം നല്‍കിയിരുന്നു എന്നും അത് ചിത്രീകരിക്കുകയും വീഡിയോ പങ്കിടുകയും ചെയ്തു എന്നും കോടതി പറഞ്ഞു. ഈ കൗമാരക്കാരന്റെ വിചാരണ ജൂലൈയില്‍ ആരംഭിക്കും. വിചാരണക്കിടെ 15 വയസുകാരന്‍ കുറ്റസമ്മതം നടത്തിയതായും കോടതി അറിയിച്ചു
‘ഇസ്ലാമിക തീവ്രവാദികള്‍ ജര്‍മ്മനിയില്‍ സമീപ വര്‍ഷങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 2016 ലെ ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടത്തിയ ട്രക്ക് ആക്രമണമാണ് ഏറ്റവും വലുത്. 12 പേരോളം ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫെഡറല്‍ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജര്‍മ്മനിയില്‍ ഇസ്ലാമിക തീവ്രവാദികളായി കണക്കാക്കപ്പെടുന്ന ആളുകളുടെ എണ്ണം 2022-ല്‍ 27,480 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 27,200 ആയി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ജര്‍മ്മനി ഇസ്ലാമിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടം തുടരും’, റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പറഞ്ഞു,
15 വയസുകാരന്‍ ഉള്‍പ്പെട്ട മറ്റൊരു കേസില്‍, പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ അതേ പ്രദേശത്ത് ഇസ്ലാമിക ആക്രമണം ആസൂത്രണം ചെയ്തുവെന്ന സംശയത്തില്‍ ഈ വര്‍ഷം 15 നും 16 നും ഇടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇത് സമൂഹത്തിന് മൊത്തത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയുടെ ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പറഞ്ഞു,