Kerala

ചക്രവാത ചുഴിയുടെ സ്വാധീനം കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്ന മഴ ഇന്നുമുതൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ പാത്തിയുടെയും ഗുജറാത്തിനു മുകളിൽ ഉണ്ടായിരുന്ന ചക്രവാത ചുഴിയുടെയും സ്വാധീനം കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് മഴ കുറയുന്നത്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും മിതമായ മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

Latest News