ചിലപ്പോഴൊക്കെ വീട്ടിൽ കാബേജ് തോരൻ തയ്യാറാക്കാറുണ്ടല്ലേ, എന്നാൽ മിക്ക കുട്ടികൾക്കും ഇത് കഴിക്കാൻ ഇഷ്ട്ടമല്ല. അതിനൊരു വഴിയുമായാണ് ഇന്നത്തെ റെസിപ്പി. പർപ്പിൾ കാബേജ് വെച്ച് തോരൻ തയ്യാറാക്കു. ഇതിന്റെ നിറം ആകർഷിക്കും. നിറം കണ്ട് ചിലപ്പോൾ കുട്ടികൾ ഇത് കഴിച്ചേക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പർപ്പിൾ കാബേജ് കഴുകി മുറിക്കുക. തേങ്ങ, ഉണങ്ങിയ ചുവന്ന മുളക്, ജീരകം, ചെറുപയർ എന്നിവ ഒരു മിശ്രിതം ഗ്രൈൻഡറിൽ പൊടിക്കുക. ഒരു നോൺ സ്റ്റിക് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും പൊട്ടിക്കുക. ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് തേങ്ങാ മിശ്രിതം ചേർത്ത് 3 മിനിറ്റ് വേവിക്കുക.
ഇതിലേക്ക് കാബേജ്, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. പാൻ മൂടി വെച്ച് ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കുക. 5 മിനിറ്റിനു ശേഷം ലിഡ് നീക്കം ചെയ്ത് മറ്റൊരു 3 മിനിറ്റ് ഫ്രൈ ചെയ്യുക. തീ ഓഫ് ചെയ്യുക. രുചികരമായ പർപ്പിൾ കാബേജ് തോരൻ തയ്യാർ.