സ്വാദിഷ്ടവും, വളരെ എളുപത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു നാടൻ മട്ടൺ കറി റെസിപ്പി. നോൺ വെജ് കഴിക്കുന്ന പലരുടേയും ഇഷ്ടവിഭവമാണ് മട്ടൺ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മട്ടൺ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച്, കഴുകി വൃത്തിയാക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനു ഉപ്പ്, ഓരോ ടേബിൾ സ്പൂൺ വീതം ഇഞ്ചി, വെളുത്തുള്ളി ഇവ ചതച്ചതും പുരട്ടി 1 കപ്പ് വെള്ളവും ചേർത്ത് കുക്കറിൽ 10 മിനിറ്റ് വേവിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ വെളുത്തുള്ളി, 1 ടേബിൾ സ്പൂൺ ഇഞ്ചി ഇവ ചേർത്തു വഴറ്റുക. പച്ച മണം മാറി വരുമ്പോൾ, ചുവന്നുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ശേഷം പച്ചമുളക്, കറിവേപ്പില, സവാള എന്നിവയിട്ട് നല്ലപോലെ വഴറ്റുക.
തക്കാളിയും ഒപ്പം തന്നെ ആവശ്യത്തിനു ഉപ്പും ചേർക്കുക. എല്ലാം നന്നായി വഴന്നു കഴിയുമ്പോൾ പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക. ഇനി വേവിച്ചു വച്ചിരിക്കുന്ന മട്ടനും വെന്ത വെള്ളവും ഇതിലേക്കിട്ട് നല്ലപോലെ ഇളക്കി പാത്രം മൂടി വച്ച് നല്ലപോലെ വേവിക്കുക. നന്നായി തിളച്ചു മസാല ഇറച്ചിയിൽ പിടിച്ച് കറി കുറുകിക്കഴിഞ്ഞാൽ അല്പം കറിവേപ്പില കൂടി ചേർത്തിളക്കുക. രുചിയുള്ള നാടൻ മട്ടൺ കറി റെഡി.