ചൈനയിലെ മുന്‍ അംബാസഡറായി പ്രവര്‍ത്തിച്ച, ചൈനയുടെ ബലവും ദുര്‍ബലതയും നേരിട്ടറിയുന്ന വിക്രം മിസ്രി ആരാണെന്നാണ് ലോകമാകെ ഗൂഗിളില്‍ തിരയുന്നത്. ആരാണ് വിക്രം മിസ്രി?. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പോസ്‌റ്റെന്താണ്. ചൈന ഈ ഉദ്യോഗസ്ഥനെ വല്ലാതെ പേടിക്കുന്നുണ്ടോ?. ഇങ്ങനെ നീളുന്ന ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കുമെല്ലാം വരും കാലങ്ങളില്‍ മറുപടി ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം, ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തികളില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ട്. മുന്‍ ചൈന അംബാസിഡര്‍ ആയിരുന്നതു കൊണ്ടുതന്നെ വിക്രം മിസ്രിക്ക് ചൈനീസ് ഭരണാധികാരികളുമായി ആശയ വിനിമയം നടത്താന്‍ വേഗത്തില്‍ സാധിക്കുമെന്നത് വലിയ കാര്യമാണ്.
നയതന്ത്ര ബന്ധവും, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളിലും ചര്‍ച്ചകള്‍ കാര്യമായി മുന്നോട്ടു കൊണ്ടു പോകാനും കഴിയുമെന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്. വിക്രം മിസ്രിയെ പുതിയവിദേശകാര്യ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഡല്‍ഹിയും ബീജിംഗും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ജൂലൈ 15 മുതല്‍ ചുമതലയേല്‍ക്കും. വിനയ് ക്വാത്ര അടുത്ത യുഎസ് പ്രതിനിധിയായേക്കും. വിനയ് ക്വാത്രയ്ക്ക് പകരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിശ്രിയെ അടുത്ത വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുമെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. മാര്‍ച്ചില്‍ ആറ് മാസത്തേക്ക് സര്‍വീസ് നീട്ടിനല്‍കിയ ക്വാത്ര യു.എസിലെ അടുത്ത പ്രതിനിധിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഡെപ്യൂട്ടി എന്‍.എസ്.എ ആയിരുന്നു നിലവില്‍ വിക്രം മിസ്രി. മിശ്രിയെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയതായി പേഴ്സണല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഡെപ്യൂട്ടി എന്‍എസ്എ ആയിരുന്ന മിശ്രിയുടെ കാലാവധി വെട്ടിക്കുറയ്ക്കുന്നതിനും ഇത് അംഗീകാരം നല്‍കിയിട്ടുണ്ട്. 2019ല്‍ അദ്ദേഹത്തെ ചൈനയിലേക്ക് അയച്ചു. അവിടെ അദ്ദേഹം 2021 വരെ അംബാസഡറായി സേവനമനുഷ്ഠിച്ചു. 2020ലെ ഗാല്‍വാന്‍ പ്രതിസന്ധി ഘട്ടത്തില്‍ ചൈനീസ് അധികാരികളുമായി അദ്ദേഹം ബാക്ക്‌റൂം ചര്‍ച്ചകള്‍ നടത്തിയതായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതത്തില്‍ പാകിസ്ഥാന്‍, യുഎസ്, ബെല്‍ജിയം, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും ഉള്‍പ്പെടുന്നു.
ആരാണ് വിക്രം മിശ്രി?
*1989 ബാച്ചില്‍ നിന്നുള്ള ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS) ഉദ്യോഗസ്ഥനാണ് വിക്രം മിസ്രി
* മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നരേന്ദ്ര മോദി, മന്‍മോഹന്‍ സിംഗ്, ഇന്ദര്‍ കുമാര്‍ ഗുജ്റാള്‍.
* 1964 നവംബര്‍ 7ന് ശ്രീനഗറില്‍ ജനിച്ച വിക്രം മിസ്രി ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. പിന്നീട് ജംഷഡ്പൂരിലെ എക്‌സ്.എല്‍.ആര്‍.ഐയില്‍ നിന്ന് എം.ബി.എ നേടി.
* ചൈനയിലെ വൈദഗ്ധ്യത്തിന് പേരുകേട്ട മിസ്രി തന്റെ അവസാന അംബാസഡറിയല്‍ പോസ്റ്റിംഗ് ബെയ്ജിംഗില്‍ നടത്തി.
* വിദേശകാര്യ മന്ത്രാലയത്തില്‍ ചൈനയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളാണ്.
* ഇന്ത്യയുടെ പ്രാഥമിക വിദേശനയ വെല്ലുവിളിയായി തുടരുന്ന ചൈനയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുള്ള ഉദ്യോഗസ്ഥന്‍.
* 2022 ജനുവരിയില്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ അജിത് ഡോവലിന് താഴെയുള്ള ഉദ്യോഗസ്ഥന്‍
* യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ ഇന്ത്യന്‍ മിഷനുകളിലും മിസ്രി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
* ഐ.കെ ഗുജറാള്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ഓഫീസില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു.
* 1996 നവംബര്‍ മുതല്‍ 1997 ഏപ്രില്‍ വരെ ഗുജ്റാള്‍ സര്‍ക്കാര്‍.
* 1997 ഏപ്രില്‍ മുതല്‍ 1998 മാര്‍ച്ച് വരെ ഗുജ്‌റാളിന്റെ പ്രൈവറ്റ് സെക്രട്ടറിയായി
* 1998 ഏപ്രില്‍ മുതല്‍ 2000 ഓഗസ്റ്റ് വരെ വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്ഥാന്‍ ഡെസ്‌കിന്റെ അണ്ടര്‍ സെക്രട്ടറി/ഡെപ്യൂട്ടി സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
* 2006 നവംബര്‍ മുതല്‍ 2008 സെപ്റ്റംബര്‍ വരെ അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ കീഴില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടറായിരുന്നു മിസ്രി.
* 2012 മാര്‍ച്ച് മുതല്‍ 2014 ഒക്ടോബര്‍ വരെ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനൊപ്പം ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്നു.
വിക്രം മിസ്രിക്ക് പകരം ആരാണ് ഡെപ്യൂട്ടി എന്‍.എസ്.എ ആവുക?
മന്‍മോഹന്‍ സിങ്ങിന്റെയും നരേന്ദ്ര മോദിയുടെയും കീഴില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഷ്റഫ് വിക്രം മിശ്രിയുടെ പിന്‍ഗാമിയായി ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിലെത്താന്‍ സാധ്യത. കൂടാതെ, ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലേക്ക് (യു.എന്‍) ഇന്ത്യയുടെ പുതിയ സ്ഥിരം പ്രതിനിധിയെ നിയമിക്കേണ്ടതുണ്ട്. ഈ സ്ഥാനം വഹിച്ച ആദ്യ വനിത രുചിര കാംബോജ് ഈ മാസം ആദ്യം വിരമിച്ചതിനെ തുടര്‍ന്നാണ് ഈ സ്ഥാനം ഒഴിഞ്ഞത്.