Celebrities

നവവധുവായി മീര നന്ദൻ എത്തിയത് സിമ്പിൾ ലുക്കിൽ; താലിക്കെട്ടിന് നിറസാന്നിധ്യമായി താരങ്ങളും, ചിത്രങ്ങൾ കാണാം | Meera Nandan Wedding

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി. ഇന്നു പുലര്‍ച്ചെയായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്ത്. താലികെട്ടിന്‍റെയും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്.

മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. മുല്ല എന്ന സിനിമയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടിയാണ് മീര നന്ദൻ. തനി നാടൻ ലുക്കിലെത്തി പ്രേക്ഷകരെ രസിപ്പിച്ച മീര നിലവിൽ സിനിമയിൽ സജീവമായിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം വിശേഷങ്ങള്‍ എന്നും മീര പങ്കുവച്ചിരുന്നു.

അടുത്തിടെ മീര വിവാഹിതയാകാൻ പോകുന്ന വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെ വരന്‍ ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങള്‍ അന്ന് മീര പങ്കുവച്ചപ്പോള്‍ കടുന്ന സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

കൊച്ചി എളമക്കര സ്വദേശിയാണ് മീര നന്ദന്‍. 2008 ല്‍ റിലീസായ മുല്ലയ്ക്ക് പുറമെ തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും താരം തുടക്കം കുറിച്ചു. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

പുതിയ മുഖം, കേരള കഫേ, പത്താംനിലയിലെ തീവണ്ടി, എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്സ്, മല്ലു സിങ്, കടല്‍ കടന്നൊരു മാത്തുക്കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് മലയാളത്തില്‍ മീര നന്ദന്‍ അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍.

നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ് താരം.