വളരെ വ്യത്യസ്തവും രുചികരവുമായ വിഭവമാണ് ഗോവൻ അയല മീൻ കറി. വെണ്ടക്ക ചേർത്താണ് ഗോവൻ അയല മീൻ കറി തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മീൻ കറിയാണിത്. ഇന്ത്യയിൽ വളരെ സുലഭമായി ലഭിക്കുന്ന മീനാണ് അയല. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അയല മീൻ – 800 ഗ്രാം
- പച്ചമുളക് – 3 എണ്ണം
- സവാള – 2 എണ്ണം (അരിഞ്ഞത്)
- കാശ്മീരി മുളക് – 8 എണ്ണം
- തക്കാളി – 1 എണ്ണം
- മഞ്ഞപ്പൊടി – 3/4
- മല്ലിപ്പൊടി – 3
- ജീരകപൊടി – 1
- വെളുത്തുള്ളി – 1 1/2 (അരിഞ്ഞത്)
- വാളൻപുളി പിഴിഞ്ഞത് – 1 1/2
- വെളിച്ചെണ്ണ – 4 ടേബിൾ ഗുളിക
- വെണ്ടക്ക – 5 എണ്ണം (കഷ്ണങ്ങൾ ആക്കിയത്)
- നാരങ്ങാനീർ – 1 പകുതി
- തേങ്ങ – 100 ഗ്രാം
- മല്ലിയില – കുറച്ച്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 4 കപ്പ്
തയ്യാറാക്കുന്ന വിധം
മീൻ വൃത്തിയായി കഴുകി കഷ്ണങ്ങൾ ആക്കുക. മീനിൽ നാരങ്ങാനീർ, ഉപ്പ്, മഞ്ഞൾപൊടി എന്നിവ പുരട്ടി 5 മിനിറ്റ് വെക്കുക. 1 കപ്പ് വെളളത്തിൽ കാശ്മീരി മുളക് ഇട്ട് 10 മിനിറ്റ് വെക്കുക. ഈ വെള്ളം അരിച്ചു വെക്കുക. അരിച്ചുവെച്ച വെള്ളം, തേങ്ങ, മല്ലിപ്പൊടി, 1 സവാള, ജീരകം, വാളൻപുളി പിഴിഞ്ഞത് 1, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി അരക്കുക. ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, 1 സവാള അരിഞ്ഞത് ചേർക്കുക. ഇളം ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് അരപ്പ് ചേർത്ത് 5 മിനിറ്റ് ചെറു തീയിൽ വച്ച് വഴറ്റുക.
ഇതിലേക്ക് പച്ചമുളക് രണ്ടായി കീറിയത്, വെണ്ടക്ക, വാളൻപുളി പിഴിഞ്ഞത്, തക്കാളി, ഉപ്പ്, വെള്ളം എന്നിവ ചേർത്തു തിള വരുമ്പോൾ മീൻ കഷ്ണങ്ങൾ ചേർക്കുക. തിളച്ചു ഒരു 3 മിനിറ്റ് കഴിഞ്ഞാൽ തീ കുറച്ചു, ചട്ടി അടച്ചു വെച്ച് വേവിക്കുക. ചാറു വറ്റി കറി കുറുകി വരുമ്പോൾ ഉപ്പ്, പുളി എന്നിവ പാകത്തിനുണ്ടോ എന്ന് രുചിച്ചു നോക്കുക. മല്ലിയില ചേർത്ത് ഓഫ് ചെയ്യാം. രുചിയുള്ള ഗോവൻ മീൻ കറി തയ്യാർ.