കണ്ണൂര്‍ ചെറുപുഴ ഭൂദാനത്ത് കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയില്‍ വീട്ടില്‍ നാരായണിയെന്ന സ്ത്രീയെയാണ് മകനായ സതീശന് കൊല്ലാന്‍ ശ്രമിച്ചത്. അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സതീശന് പൊലീസിനോട് പറഞ്ഞു. സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്ക് കാന്‍സര്‍ ആയതുകൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചത് എന്നാണ് മകന് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
സാമ്പത്തി ബുദ്ധിമുട്ടുകള്‍ കാരണം പരിചരിക്കാനുള്ള പ്രയാസം മൂലമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നുമാണ് മൊഴി. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. അമ്മയുടെ സഹോദരിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കഴുത്തുഞെരിച്ചും തലയണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.
മകന് തലയ്ക്കടിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു. ചികിത്സക്കിടെ നാരായണി ഡോക്ടറോട് മകന്റെ ക്രൂരതയെ കുറിച്ച് പറയുകയായിരുന്നു. ഡോക്ടര്‍ വിവരം നല്‍കിയതനുസരിച്ച് ചെറുപുഴ പൊലീസ് സതീശനെ അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലാണോ അമ്മയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
content highlights: Mother’s cancer: son tried to kill; He said that he could not look