പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിംഗിന് വിധേയമായി മരണപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പരാതി നല്‍കി. മകന്റെ മരണത്തിന് കാരണക്കാരായവരെ പരീക്ഷ എഴുതിക്കാനുള്ള സര്‍വ്വകലാസാലയുടെ നീക്കം അനുവദിക്കരുതെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവനും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെടല്‍ നടത്താമെന്ന് ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കിയെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛനും അമ്മയും മാധ്യമങ്ങലോടു പറഞ്ഞു. പ്രതികള്‍ പ്രാക്ടിക്കല്‍ പരീക്ഷയെഴുതിയത് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നാണെന്നും സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ആരോപിച്ചു.
എന്നാല്‍, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയ കോടതി വിധിക്കെതിരെ സര്‍വ്വകലാശാല അപ്പീല്‍ നല്‍കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് അനില്‍പറയുന്നു. മതിയായ അറ്റന്റന്‍സ് ഇല്ലാത്തതും പ്രതികള്‍ക്കെതിരായ ആന്റി റാംഗിഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് അപ്പീലിനു പോകുന്നത്. കോടതിയില്‍ അപ്പീലും റിവ്യൂ പെറ്റീഷനും നല്‍കാന്‍ വൈസ് ചാന്‍സിലര്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പക്ഷെ, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില പ്രതികള്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരീക്ഷ എഴുതിയിട്ടുണ്ട്.
പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പ്രതികളായ 19 വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചത്. ഇതിന് ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ ഹൈക്കോടതി സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് പ്രതികളുടെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, പരീക്ഷയെഴുതിയാലും ഇവരുടെ ഫലം സര്‍വ്വകലാശാല പ്രസിദ്ധീകരിക്കില്ല. മൂന്ന് വര്‍ഷത്തെ പഠന വിലക്ക് നേരിടുന്നതിനാലാണ് ഫലം പ്രസിദ്ധീകരിക്കാതെ പിടിച്ചുവയ്ക്കുന്നത്.
സിദ്ധാര്‍ത്ഥന് ക്രൂരമര്‍ദ്ദനവും റാഗിങും നേരിടേണ്ടി വന്നുവെന്ന് കണ്ടെത്തിയതോടെയാണ് 19 വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്തത്. ഇവരെ അന്നുതന്നെ കോളേജ് പുറത്താക്കുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടിയത്. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതിനാല്‍ തൃശൂരിലെ മണ്ണുത്തിയില്‍ പരീക്ഷാകേന്ദ്രം ഒരുക്കി നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രാക്ടികല്‍ പരീക്ഷ ഉള്‍പ്പെടെ അടുത്ത ദിവസങ്ങളില്‍ നടക്കും. ഈ സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥന്റെ കുടുംബവും പരാതിയുമായി എത്തുന്നത്.
ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 16-ാം തീയതി മുതല്‍ സഹപാഠികള്‍ അടക്കമുള്ളവര്‍ ക്രൂരമായി മര്‍ദ്ദച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ നിയമ പോരാട്ടം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ സ.ിബി.ഐ അന്വേഷണത്തിന് വൈകിപിച്ചെന്ന പരാതിയും മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു. പ്രതികള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും ആരോപിച്ചിരുന്നു.
content highlights; Governor’s assurance to Siddharth’s parents: check and action; If the university appeals against the court order