നീലക്കൊടുവേലി തേടിയുള്ള യാത്രകൾ നാം സിനിമകളിൽ കണ്ടിട്ടുണ്ടാകാം . എന്നാൽ അത് യാഥാർത്ഥ്യമാണോ എന്ന് സംശയം ഉണ്ടാകാറില്ല. . ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത എന്നാല്‍ മുത്തശി കഥകളില്‍ ഒരു പ്രഹേളികയായി ഇന്നും തുടരുന്ന ഒരു സത്യമാണോ എന്നും ചിലപ്പോൾ തോന്നാറുണ്ട് . എന്നാൽ നീലഗിരി കുന്നിൻമേലേ പൂത്തുനിൽക്കുന്ന നീല കൊടുവേലിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? അദ്‌ഭുതശക്തിയുള്ള ഔഷധ സസ്യമാണിത്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരുമ്പ് സ്വർണമാക്കാൻ കഴിവുണ്ടെന്നാണു വിശ്വാസം. കേരളത്തിൽ കണ്ടുവരുന്ന കൊടുവേലി രണ്ടു തരത്തിലുള്ളവയാണ്.– വെള്ളപ്പൂവുണ്ടാകുന്നതും ചുവന്ന പൂവുണ്ടാകുന്നതും.
നീലക്കൊടുവേലി ഒഴുകുന്ന വെള്ളത്തിലിട്ടാല്‍ ഒഴുക്കിനെതിരെ നീങ്ങുമെന്നും വിശ്വാസമുണ്ട്. വന്‍വിലപിടിപ്പുള്ള ഔഷധച്ചെടിയാണു നീല കൊടുവേലിയെന്നും അതുകൊണ്ട് ആരെങ്കിലും ചെമ്പോത്തിന്റെ കൂട് കണ്ടെത്തിയാല്‍ ആള്‍ വലിയ ധനികനാകുമെന്നും വിശ്വാസം നിലവിലുണ്ടായിരുന്നു . ഉപ്പന്‍ എന്ന പക്ഷിക്ക് മാത്രമേ ഈ ലോകത്ത് നീലകൊടുവേലി തിരിച്ചറിയാനുള്ള കഴിവുള്ളു, അത് നേടാന്‍ വേണ്ടി ഉപ്പന്റെ കൂട് കണ്ടെത്തി അതിന്റെ മുട്ട അനക്കിയ ശേഷം തിരിച്ചു കൂട്ടില്‍ തന്നെ വയ്ക്കുക, സമയം കഴിഞ്ഞിട്ടും മുട്ട വിരിയാത്തത് കൊണ്ട് ഉപ്പന്‍ അതിനുള്ള മരുന്നായ കൊടുവേലിതിരക്കി പോകും. അതുകൊണ്ട് വന്നു ഉപ്പന്‍ ആ മുട്ട വിരിയിചെടുക്കും. കിളികുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ ഉപ്പന്റെ കൂട് എടുത്തു ഒഴുക്ക് വെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ മുകളിലോട്ടു നീന്തി പോകും എന്നും പറയപ്പെടുന്നു .
കൊടുവേലി മലമ്പ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുകയുള്ളൂ. ഹനുമാന്‍ മൃതസജ്ഞീവനി എടുക്കാന്‍ പോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഔഷധമാണു നീലക്കൊടുവേലി എന്നും പറയപ്പെടുന്നു.അനന്ത കാലം നില്‍ക്കുന്നതും അമരത്വം നല്‍കുന്നതുമായ ദിവ്യ സസ്യമാണത്രെ നീല കൊടുവേലി . ഇത് സ്വന്തമാക്കുന്നവരിൽ നിന്ന് മരണം പോലും മാറി നിൽക്കും, മരിച്ചവരെ ജീവിപ്പിക്കാൻ കഴിയും, ഇതിനു ഇരുട്ടിലും പ്രകാശിക്കാൻ കഴിയും എന്നൊക്കെയാണ് വിശ്വാസങ്ങൾ . ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ അലങ്കാരച്ചെടിയാണ് നീലക്കൊടുവേലിയെന്നും പറയപ്പെടുന്നു . സീബ്രനീലി എന്ന ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ് . കോട്ടയം ജില്ലയിലെ ഏറ്റവും വലിയ മലയാണ് ഇല്ലിക്കല്‍ മല. സമുദ്ര നിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ ആണിത് .
മിത്തും വിശ്വാസങ്ങളും കഥകളും പച്ചപുതച്ച് കിടക്കുന്ന നിഗൂഢ മലയായ ഇല്ലിക്കല്‍ മലയുടെ മുകളില്‍ നരകപ്പാലത്തില്‍ സിദ്ധിയുള്ള നീലക്കൊടുവേലി എന്ന സസ്യം വളരുന്നു എന്നാണ് വിശ്വാസം. ഈശ്വരന്റെ കാക്ക എന്നറിയപ്പെടുന്ന പക്ഷി ചെമ്പോത്ത് അഥവാ ചകോരം കൂടുവെക്കുന്നതും ഈ നീലക്കോടുവേലിയുടെ വേരുകൊണ്ടാണത്രേ. മാമലകൾക്ക് മുകളിൽ കൂട് കൂട്ടുന്ന ചെമ്പോത്തിന്റെ കൂടു കണ്ടെത്താൻ മനുഷ്യർക്ക് കഴിയാറില്ല. എങ്കിലും,, ചെമ്പോത്ത് കൂടുവെച്ചിട്ടുണ്ടെന്നും അവിടെ നീലക്കൊടുവേലി പൂത്തു നിൽക്കുന്നുണ്ടെന്നും വിശ്വസിക്കുന്ന ഒരു കൊടുമുടിയാണ് ഇല്ലിക്കൽ മല. പണവും സമൃദ്ധിയും ആഗ്രഹിച്ചത് എന്തും നേടാനും നീല കൊടുവേലി കിട്ടുവാന്‍ വേണ്ടി ഒരുപാട് പേര്‍ ഇല്ലിക്കല്‍ മല കയറ്റത്തില്‍ വീണു പോയിട്ടുണ്ട് എന്നാണ് കഥകള്‍