Health

പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയുമോ

പല ആളുകളും രാവിലെയുള്ള പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നവർ ആയിരിക്കും അതിന് പല കാരണങ്ങളും അവർ കണ്ടെത്തുകയും ചെയ്യും. സമയമില്ല എന്നും തിരക്കാണ് എന്നും ഒക്കെയുള്ള വാദങ്ങൾ ഇതിനായി കണ്ടെത്തും എന്നാൽ പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നത് നമ്മുടെ ആരോഗ്യത്തെ എത്രത്തോളം മോശമായി ബാധിക്കും എന്ന് പലരും മനസ്സിലാക്കുന്നില്ല അതിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കുക തന്നെ വേണം പ്രഭാതഭക്ഷണം ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ വലിയ തോതിലുള്ള ചലനങ്ങളാണ് സൃഷ്ടിക്കുന്നത് അതുകൊണ്ട് ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കാൻ പാടില്ല

കൃത്യസമയത്ത് തന്നെ പ്രഭാത ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അതേപോലെ പ്രഭാത ഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ നമ്മൾ നേരിടേണ്ടി വരുന്ന ചില ബുദ്ധിമുട്ടുകളെ കുറിച്ചും നമ്മൾ മനസ്സിലാക്കിയിരിക്കണം അതിൽ ആദ്യത്തേത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനമാണ്. തലച്ചോറിന്‍റെ പ്രവർത്തനം കുറയുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും അങ്ങനെ നമ്മൾ പല കാര്യങ്ങളും മറക്കാൻ തുടങ്ങും ഒന്ന് ശ്രദ്ധിച്ചാൽ മതി രാവിലത്തെ ഭക്ഷണം കഴിക്കാത്ത സമയത്ത് നമുക്ക് പല കാര്യങ്ങളെ കുറിച്ചും മറവി ഉണ്ടാകും

അതേപോലെതന്നെ നമുക്ക് മൂഡ്സ്വിങ്സ് ഉണ്ടാകുവാനുള്ള കാരണമായി പ്രഭാതഭക്ഷണം മാറുന്നുണ്ട് പ്രഭാതഭക്ഷണം കഴിക്കാത്ത ദിവസങ്ങളിൽ പലർക്കും സ്വഭാവമാറുന്നത് മനസ്സിലാക്കാൻ സാധിക്കും അഗാധമായ ദേഷ്യം ഡിപ്രഷൻ തുടങ്ങിയ കാര്യങ്ങളൊക്കെ നമ്മളെ അലട്ടുന്നുണ്ടാവും മറ്റൊന്ന് ദഹന ശക്തിയാണ് ദഹന ശക്തി കുറയുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും രാവിലെയുള്ള ഭക്ഷണം കഴിക്കാതെ പിന്നീട് എന്ത് കഴിച്ചാലും നമുക്ക് ദഹനത്തിൽ കുറവുണ്ടാകുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും

മറ്റൊന്ന് നമുക്ക് ഗ്യാസ് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്നതാണ് പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്ന സമയത്ത് നമുക്ക് പലപ്പോഴും വയറ്റിൽ ഗ്യാസ് വരുന്നത് മനസ്സിലാക്കാൻ സാധിക്കും പിന്നീട് നമുക്ക് മറ്റൊരു ഭക്ഷണവും കഴിക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിലേക്ക് അത് പോവുകയും ചെയ്യും മറ്റൊന്ന് നമുക്ക് സ്ട്രെസ്സ് ഉണ്ടാകുന്നു എന്നതാണ് പലപ്പോഴും ഭക്ഷണമൊക്കെ കഴിക്കാതിരിക്കുമ്പോൾ കൂടുതലായി നമ്മുടെ സ്ട്രസ് ലെവൽ വർദ്ധിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും. അതേപോലെ ഇടതടവില്ലാത്ത തലവേദന ഇതിന്റെ ഒരു ബുദ്ധിമുട്ടാണ് എല്ലാത്തിലും ഉപരി നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും

പതിവായി പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്ന ആളുകൾ വളരെയധികം രോഗങ്ങളെ ശരീരത്തിലേക്ക് ആകീരണം ചെയ്യുകയാണ് ചെയ്യുന്നത്. കാരണം പ്രഭാതഭക്ഷണം എന്നത് ഒരു വ്യക്തിയുടെ പ്രധാനപ്പെട്ട ഒരു ആവശ്യമാണ് കൃത്യസമയത്ത് തന്നെ പ്രഭാത ഭക്ഷണം കഴിക്കുകയാണ് വേണ്ടത് രാവിലെ 7 മണിക്കും 9 മണിക്കും ഇടയിലാണ് പ്രഭാത ഭക്ഷണം കഴിക്കേണ്ടത് എങ്കിൽ മാത്രമേ അത് നല്ല രീതിയിൽ നമുക്ക് ഗുണം ചെയ്യുകയുള്ളൂ. കൃത്യമായി അത്തരത്തിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് മനസ്സിലാക്കാം