ഒരു ബന്ധത്തെ മികച്ചതാക്കുന്നതും അങ്ങനെയല്ലാതെ ആക്കുന്നതും ചില കാര്യങ്ങളാണ് എപ്പോഴും ഏതൊരു ബന്ധവും മനോഹരമായി ഇരിക്കണമെങ്കിൽ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് വിവാഹബന്ധം ആണ് അല്ലെങ്കിൽ നമ്മൾ ഒരു റിലേഷൻഷിപ്പിൽ ആണെങ്കിൽ ആ ഒരു ബന്ധം എങ്ങനെയാണ് നല്ല രീതിയിൽ നമുക്ക് മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത് അതിന് നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം പലരും പറയുന്നത് കേൾക്കാം എന്റെ ബന്ധം വളരെ പെട്ടെന്ന് ബ്രേക്ക് അപ്പ് ആയി എന്ന്
അതിന്റെ കാരണം എന്താണെന്ന് നമ്മൾ മനസ്സിലാക്കണം ഒരു നല്ല റിലേഷൻഷിപ്പിനെ നശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാവും അതിനെക്കുറിച്ചാണ് പറയുന്നത്. അതിൽ ആദ്യത്തെ ഘടകം എന്നത് ആശയവിനിമയത്തിന്റെ അഭാവമാണ് ഇന്ന് ഏതൊരു ബന്ധത്തെയും പെട്ടെന്ന് നശിപ്പിക്കുന്ന ഒന്ന് പരസ്പരമുള്ള സംസാരമില്ലാതെ വരുന്നതാണ് പരസ്പരം സംസാരക്കുറവ് ഉണ്ടാകുമ്പോൾ ആ ബന്ധം പകുതിയോളം അവിടെ തകർന്നു എന്ന് പറയുന്നതാണ് സത്യം രണ്ടു വ്യക്തികൾ തമ്മിൽ പരസ്പരം തുറന്നു സംസാരിക്കുക എന്നത് ഒരു ബന്ധത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്
മറ്റൊന്ന് വിശ്വാസ കുറവാണ് ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് തിരിച്ചു കിട്ടാത്ത ഒന്നാണ് വിശ്വാസം എന്ന് വെറുതെ പറയുന്നതല്ല വിശ്വാസവഞ്ചന നുണകൾ അതൊക്കെ ഒരു ബന്ധത്തെ വളരെ പെട്ടെന്ന് നശിപ്പിക്കുന്ന ഘടകങ്ങളാണ് അത്രമേൽ വിശ്വസിച്ച ഒരു വ്യക്തി നമ്മളെ ചതിക്കുകയായിരുന്നു എന്ന് തോന്നുമ്പോൾ പിന്നീട് ജീവിക്കാൻ പോലും താല്പര്യമില്ലാതെ വരുന്നവരായിരിക്കും കൂടുതൽ ആളുകളും അതുകൊണ്ട് വിശ്വാസവഞ്ചന ഒരു ബന്ധത്തെ വളരെ മോശകരമായ രീതിയിൽ ബാധിക്കും
മറ്റൊന്ന് ഇടയ്ക്കിടയ്ക്കുള്ള തർക്കങ്ങളും കലഹങ്ങളും ആണ് ഈ തർക്കങ്ങൾക്കും കലഹങ്ങൾക്കും ഇടയിൽ രണ്ട് ആളുകളും പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാവുന്നില്ലെങ്കിൽ ആ ബന്ധം വളരെ മോശകരമായ ഒരു അവസ്ഥയിലേക്ക് ചെന്നെത്തുകയാണ് ചെയ്യുന്നത് നിരന്തരം കലഹം ഉണ്ടാകുമ്പോൾ ആ ബന്ധത്തിൽ വളരെയധികം വിള്ളൽ ഉണ്ടാവുന്നത് മനസ്സിലാക്കാൻ സാധിക്കും എപ്പോഴും വഴക്കുണ്ടാക്കിയിരിക്കുന്ന ഒരു വ്യക്തിയെ കൂടെ കൂട്ടാൻ ആരും ഇഷ്ടപ്പെടില്ല എന്നത് മറ്റൊരു സത്യമാണ്
മറ്റൊന്ന് പങ്കാളിയെ അമിതമായി എല്ലാ കാര്യങ്ങളിലും നിയന്ത്രിക്കാൻ ചെല്ലുന്നതാണ് സ്വാതന്ത്ര്യം എന്നത് ഒരു വ്യക്തിയുടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. അതിനിടപ്പെടുന്നത് ആർക്കും ഇഷ്ടപ്പെടില്ല അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് മാത്രം പറയുന്ന ഒരു പങ്കാളിയെ ഒരിക്കലും ആരും ഇഷ്ടപ്പെടില്ല മറ്റൊന്ന് സാമ്പത്തിക സമ്മർദ്ദവും പണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് അത്തരം കാര്യങ്ങൾ നിങ്ങളുടെ ബന്ധത്തിലേക്ക് കൊണ്ടുവരാതിരിക്കുക ബന്ധം ഇല്ലാതെ ആവാനുള്ള പ്രധാന കാരണമായി അത് മാറുകയും ചെയ്യും
മറ്റൊന്ന് വൈകാരികമോ ശാരീരികമോ ആയ അടുപ്പമില്ലായ്മയാണ് നിങ്ങളുടെ പങ്കാളിയോട് മാനസികമായും ശാരീരികമായും നിങ്ങൾ അടുപ്പം കാണിക്കുന്നില്ലെങ്കിൽ സ്വാഭാവികമായും ആ ബന്ധത്തിൽ ഒരു വിള്ളൽ ഉണ്ടാവും അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ വളരെ മോശകരമായ രീതിയിൽ ബാധിക്കുകയും ചെയ്യും മറ്റൊന്ന് വിവാഹിതരാബന്ധങ്ങളാണ് പലയാളുകളും ഇന്ന് വേർപിരിയലിന്റെ വക്കിൽ എത്തിനിൽക്കുന്നത് ഇത്തരം ബന്ധങ്ങൾ കൊണ്ട് തന്നെയാണ് അതുകൊണ്ട് അത്തരം ബന്ധങ്ങളിലേക്ക് പോവാതിരിക്കുക