മലകളാൽ ചുറ്റപ്പെട്ട മഞ്ഞും തണുപ്പും മരങ്ങളും പുഴകളും എല്ലാം അടങ്ങിയ ഒരു ഫുൾ പാക്കേജ് ആണ് പത്തനംതിട്ട. ഇന്ന് നമ്മുടെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒരു സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ ഗവി. പച്ചപ്പ് നിറഞ്ഞ മലകളുടെയും തണുപ്പാറുന്ന മരങ്ങളുടെയും ഒക്കെ മനോഹരമായ പാതകൾ പിന്തുടർന്ന് അതിമനോഹരമായ കാഴ്ച വിസ്മയം തീർക്കുകയാണ് ഗവി, വാഗമണ്ണിനെയും മൂന്നാറിനെയും ഒക്കെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വീഥികളിലൂടെ ഒഴുകിയെത്തുന്ന കുളിർക്കാറ്റ് ഗവിയിൽ ചെന്നെത്തുന്നു
ഗവിയിലേക്കുള്ള യാത്ര അല്പം ദുർഘടമേറിയതാണ് എന്നാൽ വഴിയിലുള്ള കാഴ്ചകൾ ഒരു യാത്രികനെ ഏറ്റവും മനോഹരമായ ദൃശ്യ വിസ്മയം തന്നെ സ്വകാര്യ വാഹനങ്ങളിലൂടെ ഗവിയിലേക്ക് പോകണമെങ്കിൽ ചില പരിമിതികൾ അവിടെയുണ്ട് ചെക്ക്പോസ്റ്റിൽ നിന്നും പാസ് കിട്ടുന്ന മുറയ്ക്ക് മാത്രമാണ് സ്വകാര്യ വാഹനങ്ങളെ വനത്തിലേക്ക് കയറ്റിവിടും ഇനി ആനവണ്ടിയുടെ കുളിരിൽ പോകണമെങ്കിൽ അതിനുള്ള സജ്ജീകരണങ്ങൾ ഏറെയാണ് പത്തനംതിട്ടയിൽ നിന്നും നേരിട്ട് കെഎസ്ആർടിസി ബസ് ഉണ്ട് ഗവിയിലേക്ക് ധാരാളം സഞ്ചാരികൾ ഗവിയിലേക്ക് എത്തിത്തു തുടങ്ങിയതിനു ശേഷമാണ് ഇത്തരത്തിൽ ഒരു ബസ് സർവീസ് തുടങ്ങുന്നത്
10 മുതൽ 30 വരെയുള്ള സ്വകാര്യ വാഹനങ്ങളെയാണ് വനത്തിനകത്തേക്ക് കടത്തിവിടുന്നത് രാവിലെ 7 മുതൽ പാസ്സ് നൽകുകയും ചെയ്യും. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വളരെ മികച്ച ഒരു ലക്ഷ്യസ്ഥാനം തന്നെയാണ് ഗവി കാരണം കിലോമീറ്റർ നീണ്ടുകിടക്കുന്ന വനയാത്രയാണ് സഞ്ചാരികളെ ഏറ്റവും കൂടുതൽ ഹരം പിടിപ്പിക്കുന്നത് ഇടയ്ക്ക് കാണാവുന്ന ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും അപൂർവയിനം വരയാടുകളും സിംഹവാലൻ കുരങ്ങ ഒക്കെ ആ യാത്രയ്ക്ക് മനോഹാരിത പകരുന്നു
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 34,000 അടി മുകളിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് അതുകൊണ്ടുതന്നെ കൊടും വേനലിൽ പോലും 10 ഡിഗ്രി ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത് അതിസുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നികളും നിറഞ്ഞ ഗവിയിലെ അന്തരീക്ഷം ഏതൊരു വ്യക്തിയുടെയും മനസ്സിൽ അല്പം കുളിർമനിറക്കും കാടും വന്യമൃഗങ്ങളും മാത്രമല്ല ഗതിയിൽ കാണാനുള്ളത് ട്രെക്കിങ്ങും ഔട്ട്ഡോർ ക്യാമ്പിങ്ങും ഒക്കെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് ഇവിടെയെത്തുന്ന വരെ ഹോം സ്റ്റേ ആണ്.
റസ്റ്റോറന്റ്കൾ അധികമില്ലാത്തതുകൊണ്ട് ഇവിടെ കൂടുതലായും ലഭിക്കുന്നത് ഹോമലി ഫുഡ്കളാണ് അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തിൽ തേടിയും വേണ്ട ഓർഡിനറി എന്ന മലയാള സിനിമയിലൂടെയാണ് ഈ ഒരു സ്ഥലം മലയാളികൾക്ക് സുപരിചിതമായ എന്നാൽ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി മനോഹരം ആയ കാഴ്ചകളാണ് ഗവി ഒരുക്കിയിരിക്കുന്നത് വെള്ള നിറത്തിൽ പതഞ്ഞ മഞ്ഞുപോലെ ഒഴുകി വരുന്ന വെള്ളച്ചാട്ടങ്ങളും മഞ്ഞയിൽ വർണം ചാർത്തുന്ന മരകുളിരും വശ്യതയോടെ സഞ്ചാരികളെ മാടി വിളിക്കുകയാണ്. പ്രകൃതിയുടെ മടിത്തട്ടിൽ മനോഹരമായ കുളിർമ നൽകി ഗവി ഇങ്ങനെ സുന്ദരിയായി നിൽക്കുന്നു. കാടിനെയും പുഴകളെയും ഒക്കെ ഇഷ്ടമുള്ളവർക്ക് ദർശനസാഫല്യമേകാൻ
ഗവിയിലേക്ക് പോകുന്നവർ കെഎസ്ആർടിസി ബസ് തിരഞ്ഞെടുക്കുകയാണെങ്കിൽ യാത്ര ചിലവ് കുറഞ്ഞതാകും അത്യാവശ്യം സ്ഥലങ്ങൾ എല്ലാം തന്നെ കാണിച്ചാണ് ബസ് പോകുന്നത് മാത്രമല്ല ബസ്സിലുള്ള കണ്ടക്ടറുടെയും ഡ്രൈവറുടെയും അനുഭവപാടവം ആദ്യമായി എത്തുന്ന സഞ്ചാരികൾക്ക് സഹായം ആവുകയും ചെയ്യും