പെട്ടെന്നുണ്ടാക്കാവുന്ന രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയിലാണ് തക്കാളിച്ചോറിന്റെ സ്ഥാനം. ഒരു ദക്ഷിണേന്ത്യന്‍ മെനുവാണ് തക്കളി സാദം എന്നും അറിയപ്പെടുന്ന തക്കാളി റൈസ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന വിഭവമാണ് ടൊമാറ്റോ റൈസ്. അതിഥികളെത്തിയാല്‍ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന സ്വാദിഷ്ടമായ വിഭവമാണിത്. സൈഡ് ഡിഷ് ഇല്ലെങ്കിലും കഴിക്കാവുന്നതാണ്. അടുത്തിടെ മലയാളികളുടെ പ്രിയതാരം പേളി മാണി തക്കാളി ചോറിന്റെ റെസിപ്പി പങ്കുവെച്ചിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തില്‍ വീട്ടിലുള്ള ചേരുവകള്‍ കൊണ്ട് തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് തക്കാളി ചോറ്. പേളി മാണിയുടെ ടൊമാറ്റോ റൈസ് റെസിപ്പി എങ്ങനെയാണെന്ന് നോക്കാം
ആവശ്യമായ ചേരുവകള്‍;
ബിരിയാണി റൈസ്
എണ്ണ
നെയ്യ്
തക്കാളി
സവാള
ഉപ്പ്
പെരുംജീരകം
ഗ്രീന്‍പീസ്
ഇഞ്ചി വെളുത്തുളളി പേസ്റ്റ്
മുളകുപൊടി
മല്ലിപ്പൊടി
പുതിനയില
പഞ്ചസാര
മല്ലിയില
ഇനി ടോമാറ്റോ റൈസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം;
ആദ്യം ഒരു കുക്കര്‍ ചൂടാക്കി അതിലേക്ക് നെയ്യും സണ്‍ഫ്‌ളവര്‍ ഓയിലും ചേര്‍ത്ത് കൊടുക്കുക. അത് ചൂടായി വരുമ്പോഴേക്കും അണ്ടിപ്പരിപ്പും ഏലക്കായും പട്ടയും ഗ്രാമ്പൂവും പെരുംജീരകവും ചേര്‍ത്ത് കൊടുക്കുക. അതൊന്നും വഴന്റ് വരുമ്പോഴേക്കും അതിലേക്ക് ചെറുതായി കനം കുറച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്തു കൊടുക്കാം. സവാളയിലേക്ക് ഉപ്പും ചേര്‍ത്ത് കൊടുക്കുക. ഇതൊടൊപ്പം തന്നെ ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറച്ച് പുതിനയിലയും ചേര്‍ത്ത് ഇളക്കുക. ഇത്രയും കൂടി കുക്കറില്‍ ഒന്ന് വെന്തു വരുമ്പോഴേക്കും നാല് തക്കാളി മിക്‌സിയില്‍ അടിച്ചത് ചേര്‍ത്തു കൊടുക്കുക. കൂടാതെ ഇതിലേക്ക് ഒരു ടീസ്പൂണ്‍ മുളകുപൊടി ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം നല്ലപോലെ യോജിപ്പിച്ച് ഇളക്കുക. ഇത് കുക്കായി, ഏകദേശം എണ്ണ മുകളില്‍ തെളിഞ്ഞു വരുമ്പോഴേക്കും കഴുകി വെച്ചിരിക്കുന്ന ബിരിയാണി റൈസ് ഇതിലേക്ക് ചേര്‍ത്ത് കൊടുക്കാം. അതോടൊപ്പം തന്നെ ഒരു ചെറിയ കപ്പ് ഫ്രോസണ്‍ ഗ്രീന്‍പീസും ചേര്‍ത്തു കൊടുക്കുക. ശേഷം അല്‍്പം മല്ലിയിലയും ചേര്‍ത്ത് ഇളക്കുക. പിന്നീട് അരി കുക്കാവുന്നതിന് ആവശ്യമുള്ള വെള്ളം ഒഴിച്ചു കൊടുക്കാം. വെള്ളം ഒഴിച്ചു കൊടുക്കുന്നതിനോടൊപ്പം തന്നെ അല്‍പ്പം ഉപ്പും ഇതിലേക്ക് ഇടുക. ശേഷം കുക്കര്‍ അടച്ച് ലോ ഫ്‌ളെയിമില്‍ 10 മിനിറ്റ് വേവിക്കുക ആവി എല്ലാം പോയി കഴിയുമ്പോള്‍ കുക്കര്‍ തുറക്കുക. ഡെലീഷ്യസ് ആയിട്ടുള്ള തക്കാളി റൈസ് റെഡി. ഇതുവരെ പരീക്ഷിച്ചു നോക്കാത്തവര്‍ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു വിഭവമാണിത്. ലഞ്ചായും ഡിന്നറായും ഒക്കെ കഴിക്കാന്‍ പറ്റുന്ന ഒരു വിഭവം കൂടിയാണിത്.