Alappuzha

മകളുടെ ആഹ്മഹത്യക്ക് പിന്നാലെ പിതാവിനെ കാണാനില്ല, സംഭവം ചെങ്ങന്നൂരിൽ

മകളുടെ മരണവാർത്ത അറിഞ്ഞ് പിതാവ് വീട്ടിലേക്കു മടങ്ങിയെങ്കിലും അവിടെ എത്തിയില്ല

ചെങ്ങന്നൂർ : മകളുടെ ആഹ്മഹത്യക്ക് പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് രണ്ടു ദിവസമായിട്ടും വിവരമില്ല. ചെറിയനാട് ഇടമുറി സുനിൽ ഭവനത്തിൽ സുനിൽകുമാറിനെയാണ് (50) വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. സുനിലിന്റെ മകൾ ഗ്രീഷ്മ (23) രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചിരുന്നു. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു.

കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാർ വിവരം അറിഞ്ഞുവീട്ടിലേക്കു മടങ്ങിയെങ്കിലും അവിടെ എത്തിയില്ല. രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ ലഭിച്ചുവെന്നും തുടർന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ് പറയുന്നത്. മാവേലിക്കരയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിൽ പി.ജി. വിദ്യാർഥിനിയായിരുന്നു.

ചെറിയനാട് ക്ഷീരോത്പാദക സംഘത്തിൽ സെക്രട്ടറിയാണ് അമ്മഗീത. ഗ്രീഷ്മയുടെ സംസ്‌കാരം ഞായറാഴ്ച 11-ന് മാവേലിക്കര കുന്നം സുനിൽ ഭവനത്തിൽ നടക്കും.