Kannur

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി, കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണക്കടത്തു സംഘം വീട് വളഞ്ഞിരുന്നു. ഈ സംഘത്തില്‍ സജേഷിനൊപ്പം സ്വര്‍ണക്കടത്തു നേതാവ് അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ ഉണ്ടായിരുന്നു.

നാട്ടുകാര്‍ വിഷയം പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ ഏരിയ കമ്മിറ്റിയും ജില്ല കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെയും കൂടി അധിസ്ഥാനത്തിലാണ് സജീഷിനെ പ്രാഥമിക അംഗത്വം റദ്ദാക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Latest News