തൃശൂര്‍: ചാവക്കാട് വഴിയരികിൽ നാടൻ ബോംബ് പൊട്ടി. മുത്തമ്മാവ് സെന്ററിലെ വഴിയിരികിലാണ് ബോംബ് പൊട്ടിയത്. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ച് നിർമിച്ച നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടത്. പിന്നീട് സ്ഥലത്ത് നിന്ന് ഗുണ്ടും വെളുത്ത കല്ലിന് കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ചാവക്കാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ ബോംബ് നിര്‍മിച്ചതെന്ന് പോലീസ് പറഞ്ഞു.
പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന തൃശൂരില്‍ നിന്നുള്ള ബോംബ് സക്വാഡ് സ്ഥലത്തെത്തി. ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തി.