കോട്ടയം: കോട്ടയത്തെ നിർമ്മാണം പാതിവഴിയിലായ ആകാശ പാത പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. ജൂലൈ 6ന് ഈ ആവശ്യമുന്നയിച്ച് ആകാശപാതക്ക് കീഴെ ഉപവാസമിരിക്കുമെന്ന് തിരുവഞ്ചൂർ അറിയിച്ചു.
മന്ത്രി ഗണേഷ് കുമാർ കോട്ടയത്ത് വന്ന് ആകാശപാതയുടെ നിർമ്മാണം ഒരിക്കൽ പോലും കാണാതെയാണ് ബിനാലെ എന്നൊക്കെ പറഞ്ഞത്. മന്ത്രിയുടെ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണ്. അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
സി.പി.എമ്മിന് കുട്ടികളുടെ പിടിവാശിയാണ്. പൊളിച്ചു നീക്കുകയാണെങ്കിൽ ബദൽ എന്തെന്ന് സർക്കാർ പറയുന്നില്ല. സി.പി.എം എന്ത് അടിസ്ഥാനത്തിലാണ് ആകാശപാതയെ എതിർക്കുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു.