ശ്രീനഗർ: റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിൽ എൻഐഎയുടെ പരിശോധന. രജൗരി ജില്ലയിലെ അഞ്ചിടങ്ങളിലായാണ് പരിശോധന. ഭീകരർക്ക് സഹായമെത്തിച്ചവരെയടക്കം കണ്ടെത്താനാണ് ശ്രമം. ഭീകരരുമായി ബന്ധമുള്ളവരിൽനിന്നും കണ്ടെത്തിയ വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തു.
ഗൂഢാലോചന സംബന്ധിച്ചടക്കമുള്ള വിവരങ്ങൾ ലഭിക്കാനായി ഇത് പരിശോധിക്കുന്നത് തുടരുകയാണ്. ഈ മാസം ഒൻപതിനാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടത്.
മേഖലയില്‍ ഭീകരവാദികള്‍ക്ക് സഹായം നല്‍കിയിരുന്ന ഹകാം ഖാന്‍ എന്നയാളെ ജൂണ്‍ 19-ന് ജമ്മു കശ്മിര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദികള്‍ക്ക് സുരക്ഷിതയിടവും ഭക്ഷണം ഉള്‍പ്പെടെയുള്ളവയും ഹകാം ലഭ്യമാക്കിയിരുന്നെന്ന് എന്‍.ഐ.എ. കൂട്ടിച്ചേര്‍ത്തു.
പരിശോധനയില്‍ ഭീകരവാദികളുമായി ബന്ധപ്പെട്ട പലവസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഭീകരാക്രമണ ഗൂഢാലോചനയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി ഇവ പരിശോധിച്ചുവരികയാണ്.
ജൂണ്‍ ഒന്‍പതിന് കത്രയിലേക്ക് പുറപ്പെട്ട തീര്‍ഥാടകരുടെ ബസിന് നേര്‍ക്ക് ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.