മഴക്കാലം വന്നു, ഇനി കൊതുക് ഈച്ച, പാറ്റ എന്ന് വേണ്ട സകല സാധനവും വീടിനകത്തേക്ക് വന്നോളും.. കൊതുകിനെ വിട്ടാൽ ഈച്ചയാണ് അടുത്ത പ്രധാന പ്രശ്നം.
ഈച്ചകളെ തുരത്താൻ എന്തൊക്കെ പരീക്ഷിച്ചിട്ടും യാതൊരു പ്രയോജനവുമില്ലാതെ പൊറുതി മുട്ടുന്നവരായിരിക്കും പലരും. വീട്ടിലെ അടുക്കളയിലും വരാന്തയിലുമൊക്കെ ചുറ്റി തിരിയുന്ന ഈച്ചകളെ തുരത്താൻ ചെറിയൊരു പൊടികൈ പരീക്ഷിച്ച് നോക്കാം. അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. കറികൾക്ക് മണവും ഗുണവും നൽകുന്ന സുഗന്ധവ്യജ്ഞനകളാണ് ഇതിലെ പ്രധാന ചേരുവകൾ. വെള്ളത്തിൽ കുറച്ച് കറുവപ്പട്ടയും ഗ്രാമ്പൂവും ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിൻ്റെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ പല തരത്തിലുള്ള രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ മികച്ചതാണ് ഗ്രാമ്പൂ. പിന്നെ പല തരത്തിലുള്ള ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവയ്ക്ക് എതിരെ പോരാടാനുള്ള കഴിവും കറുവപ്പട്ടയ്ക്കുണ്ട്. നല്ല മണമുള്ളത് കാരണം ഈച്ചയെ തുരത്താനും കറുവപ്പട്ട നല്ലതാണ്. ഒരു കപ്പ് വെള്ളം അര കപ്പ് ആകുന്നത് വരെ തിളപ്പിച്ച ശേഷം അത് മാറ്റി വയ്ക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് കുറച്ച് വിനാഗിരി എടുക്കുക അതിലേക്ക് പകുതി കപ്പ് വെള്ളം ഒഴിക്കുക. ഇനി നേരത്തെ തായറാക്കി വച്ചിരിക്കുന്ന കറുവപ്പട്ട, ഗ്രാമ്പൂ മിശ്രിതം ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. ഇനി തറ തുടയ്ക്കുമ്പോൾ ഇത് സ്പ്രെ ചെയ്യുകയോ ചെയ്യാം.
Content highlight : Fly pest in rainy season