tips

അസിഡിറ്റിയെ ചെറുക്കാന്‍ ചില എളുപ്പവഴികള്‍!! | Some Easy Ways to Fight Acidity

എന്നും അസിഡിറ്റി ആണോ? എന്ത് കഴിച്ചാലും പ്രശ്നം? അത് കൊണ്ട് തന്നെ ഇഷ്ടം ഉള്ളത് ഒന്നും കഴിക്കാൻ പറ്റുന്നില്ല..വയറ്റിൽ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് ‌സഹായിക്കുന്ന ഭക്ഷണങ്ങൾ…നമ്മുടെ തിരക്കേറിയ ജീവിതത്തില്‍ നേരത്തിന് എന്തെങ്കിലും കഴിക്കാന്‍ നമുക്ക് കഴിയാറില്ല. ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നമുക്ക് ഒന്നും തന്നെ കഴിക്കാന്‍ സാധിച്ചെന്നും വരില്ല. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്.

 

സാധാരണയായി നമ്മുടെ ആമാശയത്തില്‍ ദഹനപ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ആഹാര പദാര്‍ത്ഥങ്ങളെ ഉടച്ചുകളയുകയാണ് ഇത് ചെയ്യുന്നത്. ഇത്തരത്തില്‍ ആഹാര പദാര്‍ത്ഥങ്ങളെ ദഹിപ്പിച്ച് കളയാനായി വയറിലുണ്ടാകുന്ന ദ്രവങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാവുന്നത്.നിരന്തരം ഫാസ്റ്റ്ഫുഡ് കഴിക്കുന്നത്.

കഫീനോടുള്ള(caffeine) അമിതമായ താല്‍പര്യം

പുകവലി

അമിത മദ്യപാനം

ആഹാരം കഴിക്കുന്ന ദൈര്‍ഘ്യമേറിയ ഇടവേളകള്‍

ചില ലളിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍

എല്ലാ ദിവസവും ചൂടുകുറഞ്ഞ വെള്ളം കുടിക്കുക

കരിപ്പെട്ടി(പനംശര്‍ക്കര), ചെറുനാരങ്ങ, പഴം, ബദാം, തൈര് എന്നിവ അസിഡിറ്റിക്ക് പെട്ടെന്നുള്ള ശമനം നല്‍കും.

ഇളനീര്‍ അസിഡിറ്റിക്ക് ശമനം നല്‍കും

പുതീനയോ തുളസിയോ ഇട്ട് തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളം ആഹാരശേഷം കുടിക്കുക

പഴം, തണ്ണിമത്തന്‍, വെള്ളരി, എന്നിവ ദൈനംദിനാഹാരത്തില്‍ ഉള്‍പ്പെടുത്തുക.

ചെറിയ കഷ്ണം ഗ്രാമ്പൂ കഴിക്കുന്നത് നല്ല ഫലമുണ്ടാക്കും

എന്നാല്‍ അസിഡിറ്റി ഉണ്ടാകാനുള്ള സാഹജര്യങ്ങള്‍ ഇല്ലാതാക്കുന്നതാണ്. അമിതമായി കഫീന്‍ കഴിക്കുന്നതും മദ്യപാനവും ഒഴിവാക്കുന്നതും ഏറെ നല്ലതാണ്.

 

Content highlight : Some Easy Ways to Fight Acidity!

Latest News